Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Sunday, 6 October 2013
Wednesday, 25 September 2013
പ്രണയം പൂത്ത കഥ
തൃസന്ധ്യ ചുവന്നപാടെ
മിഴികള്‍ കൂമ്പി അടഞ്ഞ നേരം,
മദാലസയായ ചുണ്ടുകള്‍
വിറയാര്‍ന്ന നിമിഷം ,
കവിള്‍ത്തടം തുടുത്തൂ,
കുപ്പിവളകളുടഞ്ഞു,
കൊലുസ്സിന്റെ താളമിടറി!
ടിക് ടിക് ശബ്ദവും ,
അലങ്കോലമായ ഹൃദയത്തിന്റെ
നാലറകളും നാണത്താല്‍
മുഖം പൊത്തി!
പ്രണയം പൂക്കുകയായിരുന്നു ...
കാന്‍സര്‍ കോശങ്ങള്‍
കത്തിപടരും പോലെ ,
ഹൃദയ ഭിത്തികളില്‍
പടര്‍ന്നു കയറീ പ്രണയം .
അത് പൂത്തൂ, കായ്ച്ചു .
(ദു:)ഗന്ധം പരത്തീ...
വീണ്ടും പൂത്തു കൊണ്ടേയിരുന്നു .
പൂത്തു പൂത്തു പൂപ്പല്‍ കയറി ,
വ്രണം നരച്ചു വികൃതമായ
പ്രണയം ചത്തു...!
എന്നിട്ടുമതു പൂത്തുകൊണ്ടേയിരുന്നു,
കീമോ കഴിഞ്ഞിട്ടും
വിട്ടൊഴിയാത്ത
അര്‍ബുദമെന്ന പോല്‍ !
Monday, 23 September 2013
Wednesday, 18 September 2013
ഇന്നെന്റെ മരണമായിരുന്നു
നിങ്ങൾക്കറിയുമോ ?
ഇന്നെൻറെ മരണമായിരുന്നു !
നിശ്ചയിച്ചുറ പ്പിച്ച തീയതിയിൽ ,
രഹുകാലത്തിനപ്പുറം ,
വിനാഴികകൾക്കിടയിലൂടെ ഊർന്നിറങ്ങാൻ
മരണത്തെ ഞാൻ ക്ഷണിച്ച സുദിനം !
പക്ഷെ , ഞാനാ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു -
നാളുകളായ് മരണമെന്നെ വന്ജിക്കുകയായിരുന്നെന്ന നഗ്നസത്യം .
തെക്കോട്ടു തിരിയിട്ട നിലവിളക്കും
ഒരുക്കിവച്ച കോടിമുണ്ടും
വലിച്ചെറിഞ്ഞശുദ്ധമാക്കിയിട്ടും
കലിയടങ്ങാതെ - വായ്ക്കരിക്കൊരുക്കിയ പച്ചരിയും കുഴിച്ചുമൂടി.
ഞാൻ ക്ഷണിച്ചു വരുത്തിയ എന്റെ മരണം
വഴിമദ്ധ്യേ പരസ്ത്രീകളുമായി മടങ്ങുകയായിരുന്നത്രേ
ഒടുക്കം ഇനിയൊരിക്കലും കാണാൻ മുതിരരുതെന്ന
തക്കീതോടെ കത്തയച്ചുകൊണ്ട് -
പീ ഡിതനായ ഉടയവനു മുൻപിൽ മുട്ടുമടക്കി ,
തപസാരംഭിച്ചു -
ഭീഷ്മ പിതാമഹന്റെ ശരശയ്യക്ക് വേണ്ടി!
Saturday, 1 June 2013
Tuesday, 13 November 2012
ഇരുട്ട്
ഇരുട്ടിനെ എനിക്ക് ഭയമാണ്.
അതിന്‍റെ സ്വഭാവം പ്രവചനാതീതവും!
ഇരുട്ടിനു സുഖവും ദുഖവുമുണ്ട് ,
പ്രണയവും ക്രുരതയുമുണ്ട് .
ചിലപ്പോള്‍ അധരങ്ങളില്‍ ചുംബനങ്ങള്‍ -
സമ്മാനിച്ച് കോമ്പല്ലുകള്‍ കുത്തിയിരക്കും !
മറ്റുചിലപ്പോള്‍ , ഒരു തലോടല്‍ കൊണ്ട് -
രസകരമായി കൊല്ലും !
വിശ്വസിക്കേണ്ടതെതെന്നറിയില്ല
അവിശ്വസിക്കേണ്ടതെതെന്നും.
ആത്മാവിനെ വശികരിക്കുന്ന മോഹങ്ങളെയോ ?
ഇരുട്ടിന്‍റെ ക്രുരവിനോതങ്ങളെയോ?
ഞാന്‍ കൂടെ കുട്ടേണ്ടു ...
Monday, 11 June 2012
നിഴല്‍ക്കൂത്ത്
ചമയങ്ങളോരുങ്ങി
ഛയങ്ങള്‍ നിരന്നു .
ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,
നിഴലാട്ടത്തിന്നോരുങ്ങി .
കപട മിഴികളില്‍ കരിമഷിയെഴുതി ,
മൂഡുപടങ്ങളണിഞ്ഞു .
ഇരുണ്ട ചുണ്ടില്‍ പുഞ്ചിരി തേച്ചു
മിനുക്കിയോതുക്കിയ വാര്‍മുടി ചൂടി .
ചമയം സമ്പൂര്‍ണം ,
ഭാവം നിഷ്‌കളങ്കം .
ഇനി നിഴലാട്ടമാകം :
മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,
പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !
പരിഭ്രമം കടിചോതുക്കി ,
വീണ്ടും ശ്രമിച്ചകൊണ്ടാ
മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,
പിന്നെയും നിഴല്‍ ചതിച്ചു !
അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !
അടവുകള്‍ പാളിയ ജാള്യതയില്‍ ,
പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :
ഇന്നോളമാടിയ നിഴലട്ടമെന്തേ
ഇന്നി നിഴലുകളാടായ്ക ?
പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?
Wednesday, 4 April 2012
മരിച്ച ചെരിപ്പുകള്‍
അഴുകിയ വള്ളികള്‍ വിണ്ടുകീറി,
പിന്നിയ പാളികള്‍ അടര്‍ന്നുവീണു .
ചേറിന്‍ വട വമിക്കും 'ഷൂസിന്‍ '
വിടവുകള്‍ പോലും പഴകി!
ഉറ്റ തോഴര്‍ 'സോക്‌സു'കള്‍
പോലുമറച്ചു മാറി ,
കാലമിത്രയും കൂടെനടന്ന കാലുകളും!
ആരണ്ട തെരുവിന്‍ ക്രുരതയില്‍വലിച്ചെറിഞ്ഞു ഒന്ന്,
മറ്റൊന്നെവിടെയോ നഷ്ടമായ്....
കോഴി കൂകും മുന്‍പേ ,
കൂമനുറങ്ങും മുന്‍പേ,
പ്രവാചകനെ പിന്തള്ളിയപത്രോസിന്‍ പിന്‍മുറക്കാരാമവര്‍
നക്‌നപാദരായ് നടന്നു :പുതിയോന്നിനെ തേടി !
Tuesday, 27 December 2011
പ്രണയം
കപടമാ വിഷം നുകര്‍ന്ന നിമിഷം ,
ഇടറിയ തൊണ്ടയി
ലസഹ്യമിതെന്തോ കുരുങ്ങി !
'അരുതെ'ന്ന നിശ്വാസമാകാം,
അതോ മതുരിക്കുമോര്‍മ്മ തന്‍ ചവര്‍പ്പോ?
കണ്ണിരിനണ പൊട്ടും മുന്‍പേ
ബണ്ടുകള്‍ കെട്ടി ,
ചങ്കിലെ ച്ചുടുകട്ടയില്‍ കോരിയൊഴിച്ചു.
ചുണ്ടില്‍ വിളറിയ ചെറുസ്മിതം വെച്ചുകെട്ടി
തിരികെയലസമായ് നടന്നപ്പോളറിഞ്ഞു .
പാതി പകുത്ത ഹൃദയത്തിന്റെ
പ്രണയ മോന്തായം തകര്‍ന്നപ്പോളുണ്ടായ
ഉള്ളു പൊള്ളുന്ന നോവാണെന്ന്.
Saturday, 24 December 2011
ശസ്ത്രക്രിയ
അവസാന നിമിഷം അടുത്തു .
ഒരാളെങ്കിലും രക്ഷ പ്രപിച്ച്‌ചേങ്കില്‍!
മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ
ഹൃദയമമര്‍ത്തി പിടിച്ചു
തലങ്ങും വിലങ്ങും പരിശോടിച്ചുകൊണ്ടു
മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി .
പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു
മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല !
നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു .
വെട്ടിയും കുത്തിയും വൃത്തി
കെട്ടാ ശരീരം ട്വയിന്‍ ഉപയോകിച്ച് കെട്ടി .
'21 ' 'ടൈ കെട്ടിയ കാലന്‍' വിളിച്ചു .
'ദയവായി ഒരു നിമിഷം .
ഒരു ക്ഷണം കൂടി മാത്രം '
കൂര്‍ത്തൊരു നോട്ടത്തോടാ
രോഗിയെ വലിച്ചെടുത്തു 'കാലന്‍'.
പുറത്തു കടന്നപ്പോള്‍ പലരും തിരക്കി :
'ഓപ്പറെഷന്‍?'
'മരിച്ചു .'
'ഇന്നും അതെ കൈപിഴ ?'
നെടുവീര്‍പ്പോടെ :
'അതെ, സോശ്യലിനെ പോലെ മാറ്റ്‌സും
ശ്വാസംകിട്ടാതെ മരിച്ചു !'
Tuesday, 8 November 2011
അപൂര്‍ണ്ണമീ വരികള്‍
കോറിയിട്ടു പലവട്ടം !
കറുപ്പിലും നീലയിലും മാറിമാറി
പക്ഷെ അക്ഷരങ്ങള്‍ ,
അവ ചതുര്‍ദിക്കിലേക്കും കുതറിയോടി .
നിസ്സഹായനായോരൂമയെ പോലെ
യറ്റുപോയാശയങ്ങളുറ്റുനോക്കി.
ചരിച്ചും തിരിച്ചുമെഴുതി,
ഉരുട്ടിയും പരത്തിയുമെഴുതി ,
പേനകള്‍ മാറ്റി നോക്കി
കൈപ്പടയും .
പിന്നെയും അപൂര്‍ണ്ണം!
ഒടുവില്‍ , മഷിക്കുപ്പികളെറിഞ്ഞുടച്ച്
രണം നിറച്ച പേന കൊണ്ടെഴുതി :
രക്തദാഹികളായ താളുകളെ കുറിച്ച്
കറുപ്പിലും നീലയിലും മാറിമാറി
പക്ഷെ അക്ഷരങ്ങള്‍ ,
അവ ചതുര്‍ദിക്കിലേക്കും കുതറിയോടി .
നിസ്സഹായനായോരൂമയെ പോലെ
യറ്റുപോയാശയങ്ങളുറ്റുനോക്കി.
ചരിച്ചും തിരിച്ചുമെഴുതി,
ഉരുട്ടിയും പരത്തിയുമെഴുതി ,
പേനകള്‍ മാറ്റി നോക്കി
കൈപ്പടയും .
പിന്നെയും അപൂര്‍ണ്ണം!
ഒടുവില്‍ , മഷിക്കുപ്പികളെറിഞ്ഞുടച്ച്
രണം നിറച്ച പേന കൊണ്ടെഴുതി :
രക്തദാഹികളായ താളുകളെ കുറിച്ച്
Tuesday, 30 August 2011
Tuesday, 28 June 2011
രാത്രി വണ്ടിയില്‍
മരണമണി മുഴങ്ങുന്ന രാത്രി വണ്ടില്‍
ഞാനൊരു ബന്ധിത.
നിശയുടെ നീലിമ മറഞ്ഞൊരാ
രാവില്‍ പാതയില്‍ നില്പു ഞാന്‍ തനിയെ
ഒരുമാത്ര തന്‍ പഴുതിലെങ്ങോ മായ്ഞ്ഞ
നിഴലിനെ കൂട്ടാതെ ,
ജിവിതം മുഴുവന്‍ പെറിയ
വിഴുപ്പോഴിയാതെ ,
ഈ മരണവണ്ടില്‍ ഞാന്‍ തനിയെ
അരണ്ട ചാന്ദ്ര വെളിച്ചത്തില്‍
ഞാന്‍ കണ്ടു :
തെക്കേ തോടില്‍ വേവുമെന്‍ ദേഹവും
അകലെ നിന്നെത്തി നോക്കും നിഴലും
Subscribe to:
Posts (Atom)















