അവസാന നിമിഷം അടുത്തു .
ഒരാളെങ്കിലും രക്ഷ പ്രപിച്ച്‌ചേങ്കില്‍!
മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ
ഹൃദയമമര്‍ത്തി പിടിച്ചു
തലങ്ങും വിലങ്ങും പരിശോടിച്ചുകൊണ്ടു
മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി .
പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു
മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല !
നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു .
വെട്ടിയും കുത്തിയും വൃത്തി
കെട്ടാ ശരീരം ട്വയിന്‍ ഉപയോകിച്ച് കെട്ടി .
'21 ' 'ടൈ കെട്ടിയ കാലന്‍' വിളിച്ചു .
'ദയവായി ഒരു നിമിഷം .
ഒരു ക്ഷണം കൂടി മാത്രം '
കൂര്‍ത്തൊരു നോട്ടത്തോടാ
രോഗിയെ വലിച്ചെടുത്തു 'കാലന്‍'.
പുറത്തു കടന്നപ്പോള്‍ പലരും തിരക്കി :
'ഓപ്പറെഷന്‍?'
'മരിച്ചു .'
'ഇന്നും അതെ കൈപിഴ ?'
നെടുവീര്‍പ്പോടെ :
'അതെ, സോശ്യലിനെ പോലെ മാറ്റ്‌സും
ശ്വാസംകിട്ടാതെ മരിച്ചു !'
സുഹൃത്തേ...... ഞാനൊരു പ്രഗല്‍ഭനായ സര്‍ജന്‍ ആണ് ഇക്കാര്യത്തില്‍..!!
ReplyDeleteഒരാളെ കൂടി പരിചയപ്പെട്ടതിൽ വളരെ സന്തോഷം...
ReplyDelete