ഇല്ല , വഴിയേതുമേ പിഴച്ചതില്ല !
താങ്ങായ്കിലേറെ ഭാരവും പേറി
കാതങ്ങള്‍ക്കകലെ നിന്നോരീ യാത്രയില്‍
വഴിയിതിലെതുമേ പിഴച്ചതില്ല.
രാക്ഷസക്കാലടിയമര്ന്ന ക്ഷണത്തിലും,
ചുഴലിയില്‍ ജീവന് പറഞ്ഞു പൊയ്പ്പോകിലും ,
ഇടറാത്തോരീ കാലടികള്ക്കിനിയുമറിവീല
യടയാളമെല്ലാം മറഞ്ഞോരീ
പടവിലൂടെ പിന്തുടരാന്!
No comments:
Post a Comment