തൃസന്ധ്യ ചുവന്നപാടെ
മിഴികള്‍ കൂമ്പി അടഞ്ഞ നേരം,
മദാലസയായ ചുണ്ടുകള്‍
വിറയാര്‍ന്ന നിമിഷം ,
കവിള്‍ത്തടം തുടുത്തൂ,
കുപ്പിവളകളുടഞ്ഞു,
കൊലുസ്സിന്റെ താളമിടറി!
ടിക് ടിക് ശബ്ദവും ,
അലങ്കോലമായ ഹൃദയത്തിന്റെ
നാലറകളും നാണത്താല്‍
മുഖം പൊത്തി!
പ്രണയം പൂക്കുകയായിരുന്നു ...
കാന്‍സര്‍ കോശങ്ങള്‍
കത്തിപടരും പോലെ ,
ഹൃദയ ഭിത്തികളില്‍
പടര്‍ന്നു കയറീ പ്രണയം .
അത് പൂത്തൂ, കായ്ച്ചു .
(ദു:)ഗന്ധം പരത്തീ...
വീണ്ടും പൂത്തു കൊണ്ടേയിരുന്നു .
പൂത്തു പൂത്തു പൂപ്പല്‍ കയറി ,
വ്രണം നരച്ചു വികൃതമായ
പ്രണയം ചത്തു...!
എന്നിട്ടുമതു പൂത്തുകൊണ്ടേയിരുന്നു,
കീമോ കഴിഞ്ഞിട്ടും
വിട്ടൊഴിയാത്ത
അര്‍ബുദമെന്ന പോല്‍ !
ഇതു പടര്‍ന്നു പിടിച്ചാല്‍ കഴിഞ്ഞു കാര്യം ഒരു കീമോയും നടക്കില്ല ... കീമോ ചെയ്താലും കാന്‍സര്‍ വിട്ടൊഴിയാറില്ല .
ReplyDelete