Tuesday, 13 November 2012

കയറും പാലും പ്രണയവും


പഴകും തോറും ,

പിരിയുന്നതാണ്  പാല്‍ !

പിരിക്കും തോറും ,

അടുക്കുന്നതാണ് കയര്‍ !

ഇതിലേതിനോടത്രേ

പ്രണയത്തിനു സദൃശ്യം ?

പഴകും തോറും പിരിയാന്‍-

ശ്രമിക്കുന്ന  പാലിനോടോ  ?

അതോ , പിരിക്കാന്‍  ശ്രമിക്കവേ

കൂടുതല്‍ മുറുകുന്ന  കയറിനോടോ ?

4 comments:

  1. iഇത് കൊള്ളാം. മെച്ചപ്പെടുന്നുണ്ട്.

    ReplyDelete
  2. ആഹ് ..ലത് കൊള്ളാലോ !

    എന്തായാലും പിരിക്കേണ്ട ..അതെനിക്ക് ഇഷ്ടമല്ല !!

    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. എത്ര ശ്രമിച്ചിട്ടും ,ഫ്രിഡ്ജിൽ വച്ചിട്ടും പിരിഞ്ഞു പോയില്ലേ പാൽ?

      Delete