മരണമണി മുഴങ്ങുന്ന രാത്രി വണ്ടില്‍
ഞാനൊരു ബന്ധിത.
നിശയുടെ നീലിമ മറഞ്ഞൊരാ
രാവില്‍ പാതയില്‍ നില്പു ഞാന്‍ തനിയെ
ഒരുമാത്ര തന്‍ പഴുതിലെങ്ങോ മായ്ഞ്ഞ
നിഴലിനെ കൂട്ടാതെ ,
ജിവിതം മുഴുവന്‍ പെറിയ
വിഴുപ്പോഴിയാതെ ,
ഈ മരണവണ്ടില്‍ ഞാന്‍ തനിയെ
അരണ്ട ചാന്ദ്ര വെളിച്ചത്തില്‍
ഞാന്‍ കണ്ടു :
തെക്കേ തോടില്‍ വേവുമെന്‍ ദേഹവും
അകലെ നിന്നെത്തി നോക്കും നിഴലും
ആദ്യത്തെ കമ്മന്റ് ആണെന്ന് തോന്നുന്നു ഈ ബ്ലോഗിലെ...
ReplyDeleteഎല്ലാ ആശംസകളും...
എഴുതൂ എഴുതികൊണ്ടേ ഇരിക്കൂ...
അതെ ,ഇതുതന്നെയാണ് ഈ ബ്ലോഗിലെ ആദ്യത്തെ കമന്റും , ആദ്യത്തെ കവിതയും . ഈ കവിതയാണ് , ബ്ലോഗ് എന്ന ആശയം എന്നിൽ നിറച്ചത്
ReplyDeleteഅപ്പൊ ഇവിടെ തുടങ്ങി ല്ലേ...
ReplyDelete