Saturday 19 October 2013

സസ്നേഹം സ്വാമി .













ഐസക്,

ഈ കൈപ്പട നിനക്കപരിചിതമായിരിക്കാം ,എങ്കിലും സ്വാമിയെന്ന പേര് മറന്നിട്ടുണ്ടാവില്ലെന്നു കരുതട്ടെ !
ഭയപ്പെടേണ്ട . ഈ കത്ത് നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !
ഓർക്കുന്നുണ്ടോ ചന്ദ്രയെ, അതോ മനപ്പൂർവ്വം വിസ്മരിച്ചോ ?
ഇല്ലയ്സ്സക് , എനിക്കുറപ്പുണ്ട്  നിനക്കതിനു സാധിക്കില്ല ! കാരണം അവൾക്കു നീ ആരായിരുന്നെന്ന്  മറ്റാരെക്കാളും നന്നായെനിക്കറിയാം . പക്ഷെ നീ .....

പലപ്പോഴും വിലക്കിയിരുന്നു ഞാൻ , എന്നിട്ടുമവളിൽ  ഇത്തികണ്ണിയെന്നപോൽ നീ പടർന്നു കയറിയ  നിമിഷം എന്നിലെ ചന്ദ്രയെ നഷ്ടമാവാതിരിക്കാൻ അവളിലെ മോഹങ്ങൾക്ക്‌ ഞാനും മൗനമായി വഴിമാറി .
അവിടെയാണയ്സ്സക് നീ ആദ്യമായെന്നെ പരാചിതനാക്കിയത്.
ചന്ദ്രയെനിക്ക് വെറുമൊരു സുഹൃത്ത്‌ മാത്രമായിരുന്നില്ല - അതിനുമതിനുമപ്പുറമെന്തൊ ... ആ വിചിത്രമായ അനുഭൂതിയെന്തെന്ന് ഇന്നും ഞാൻ അറിയാതെ പോയി !

ഒടുക്കം നീ അവളെയും വലിച്ചെറിഞ്ഞു !
രസകരമായൊരു തമാശകഥ പോലെ .

ഇല്ല , ഇനിയുമീ വ്രണം പടർന്ന ഓർമ്മകളിലെ പുണ്ണ് ചികഞ്ഞെടുക്കുന്നില്ല ഞാൻ . കാരണം ഇത് നിന്റെ നേട്ടങ്ങളുടെ കത്താണ് !

ഏറ്റവും  സന്തോഷമായോന്നു പറയട്ടെ ? ഹൃദയം കൊതിക്കുന്ന വാർത്ത?
"വിഷാതരോഗിയായ  അവൾ  ഇന്നലെയൊരു സാരിതുമ്പിൽ ജീവൻ വെടിഞ്ഞു !
 ഭയപ്പെടാതെ ജീവിച്ചോളൂ - അടഞ്ഞ വാതിലുകളിൽ ആഞ്ഞു മുട്ടാൻ ഇനിയവളില്ല." ഒടുക്കം അവിടെയും നീ വിജയിച്ചു , വീണ്ടും വിഡിയാക്കപ്പെട്ടത്  ഞാൻ മാത്രം !

ഒരുപക്ഷെ ഈ കത്തിലൂടെ കണ്ണോടിക്കാൻ നീ ശേഷിക്കില്ലായിരുന്നു - അതും ചന്ദ്രയുടെ തമാശയാണയ്സ്സക് .
ഒരിക്കലും നിന്നെ വ്രണപ്പെടുത്താതിരിക്കാൻ   അവളെന്നെ കൊണ്ട് സത്യവും ചെയ്യിച്ചിരുന്നു ... അവൾക്കു നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരേക്കും ഞാൻ തകർത്തിട്ടില്ല. ഇനിയുണ്ടാവുകയുമില്ല .

നിനക്കെന്നെ പൂർണ്ണമായും വിശ്വസിക്കാം - ഇനിയൊരിക്കലും ഒന്നും നിന്നെ പിൻതുടരുകയില്ല . ഒരു കത്തു പോലും ...

കാരണം ഇതു നിന്റെ നേട്ടമാണ് , എന്റെ നഷ്ടവും !

സസ്നേഹം
സ്വാമി .

14 comments:

  1. Replies
    1. ഇത് കത്തെഴുത്ത് മത്സരത്തിനു വേണ്ടിയാണ് ...
      ആദ്യം ബ്ലോഗിൽ തന്നെ പോസ്റ്റി ... :)

      Delete
  2. സ്വാമിയെപറ്റി കുറച്ചു കൂടി പറയാമായിരുന്നു. പെട്ടന്ന് ചുരുക്കിയത് പോലെ
    ആശംസകള്‍.

    ReplyDelete
    Replies
    1. മത്സരത്തിനു വാക്കുകളുടെ പരിമിതി നിശ്ചയിച്ചിരുന്നു .
      എഴുതി തീർന്നപ്പോൾ പിന്നെയും എന്തോ ഭാക്കിയുള്ളത് പോലെ തോന്നി ...
      വീണ്ടും കട്ടൻ കാപ്പിയിലേക്ക് സ്വാഗതം :)

      Delete
  3. ചിലപ്പോള്‍ നഷ്ടം ചിലപ്പോള്‍ നേട്ടം.സ്നേഹം വലിച്ചെറിഞ്ഞുകളയുന്നതാണ് നല്ലത് പൊട്ടി മുളയ്ക്കാന്‍ .

    ReplyDelete
    Replies
    1. കട്ടൻ കാപ്പിയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം :)

      Delete
  4. കൊള്ളാം.. ആര്യ...
    അക്ഷരത്തെറ്റുകള്‍ തിരുത്തുകയാണെങ്കില്‍ വായിക്കാന്‍ എളുപ്പമാകും....
    ആശംസകള്‍...

    ReplyDelete
  5. കൊള്ളാം,നന്നായിട്ടുണ്ട്..ആശംസകള്‍

    ReplyDelete
  6. നല്ല വരികൾ ...ആശംസകൾ
    ഇതാണ് എന്റെ ബ്ലോഗ്‌ .
    http://vithakkaran.blogspot.in/

    ReplyDelete
  7. കത്ത് നന്നായിട്ടുണ്ട്... :) ഒരു കഥ പറയുന്ന കത്തായിട്ടാണ് എനിക്ക് തോന്നിയത്...
    ചില അക്ഷരപ്പിശാചുകള്‍ കയറിക്കൂടിയിട്ടുണ്ട്... 'സന്തോഷമായോന്നു', 'വിഷാതരോഗിയായ' ,'വിഡിയാക്കപ്പെട്ടത്'
    തിരുത്തൂ...
    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ സ്കൂളില്‍ ഒരു കത്തെഴുത്ത് മത്സരം സംഘടിച്ചിരുന്നു... "ഓട്ടപ്പന്തയത്തില്‍ ജയിച്ച ആമ അക്കാര്യം പറഞ്ഞുകൊണ്ട് കൂട്ടുകാരന് അയക്കുന്ന കത്ത് " എന്നായിരുന്നു അതിന്റെ വിഷയം... :)
    പെട്ടന്ന് അത് ഓര്‍മ്മ വന്നു..

    ReplyDelete
  8. Can u write a story for making a good film,

    ReplyDelete