Tuesday 13 November 2012

ഇരുട്ട്










 



ഇരുട്ടിനെ എനിക്ക് ഭയമാണ്.
അതിന്‍റെ സ്വഭാവം പ്രവചനാതീതവും!
ഇരുട്ടിനു സുഖവും  ദുഖവുമുണ്ട് ,
പ്രണയവും  ക്രുരതയുമുണ്ട് .
ചിലപ്പോള്‍ അധരങ്ങളില്‍  ചുംബനങ്ങള്‍ -
സമ്മാനിച്ച്‌ കോമ്പല്ലുകള്‍  കുത്തിയിരക്കും !
മറ്റുചിലപ്പോള്‍ , ഒരു  തലോടല്‍ കൊണ്ട് -
രസകരമായി  കൊല്ലും !
വിശ്വസിക്കേണ്ടതെതെന്നറിയില്ല 
അവിശ്വസിക്കേണ്ടതെതെന്നും.
ആത്മാവിനെ വശികരിക്കുന്ന മോഹങ്ങളെയോ ?
ഇരുട്ടിന്‍റെ ക്രുരവിനോതങ്ങളെയോ?
ഞാന്‍ കൂടെ കുട്ടേണ്ടു ...

കയറും പാലും പ്രണയവും


പഴകും തോറും ,

പിരിയുന്നതാണ്  പാല്‍ !

പിരിക്കും തോറും ,

അടുക്കുന്നതാണ് കയര്‍ !

ഇതിലേതിനോടത്രേ

പ്രണയത്തിനു സദൃശ്യം ?

പഴകും തോറും പിരിയാന്‍-

ശ്രമിക്കുന്ന  പാലിനോടോ  ?

അതോ , പിരിക്കാന്‍  ശ്രമിക്കവേ

കൂടുതല്‍ മുറുകുന്ന  കയറിനോടോ ?

Monday 11 June 2012

നിഴല്‍ക്കൂത്ത്‌


ചമയങ്ങളോരുങ്ങി

ഛയങ്ങള്‍ നിരന്നു .

ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,

നിഴലാട്ടത്തിന്നോരുങ്ങി .

കപട മിഴികളില്‍ കരിമഷിയെഴുതി ,

മൂഡുപടങ്ങളണിഞ്ഞു .

ഇരുണ്ട ചുണ്ടില്‍  പുഞ്ചിരി തേച്ചു

മിനുക്കിയോതുക്കിയ  വാര്‍മുടി ചൂടി .

ചമയം  സമ്പൂര്‍ണം ,

ഭാവം  നിഷ്‌കളങ്കം .

ഇനി നിഴലാട്ടമാകം :

മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,

പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !

പരിഭ്രമം കടിചോതുക്കി ,

വീണ്ടും ശ്രമിച്ചകൊണ്ടാ

മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,

പിന്നെയും നിഴല്‍ ചതിച്ചു !

അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !

അടവുകള്‍ പാളിയ ജാള്യതയില്‍ ,

പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :

ഇന്നോളമാടിയ  നിഴലട്ടമെന്തേ  

ഇന്നി നിഴലുകളാടായ്ക ?

പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?


Wednesday 4 April 2012

മരിച്ച ചെരിപ്പുകള്‍


അഴുകിയ  വള്ളികള്‍  വിണ്ടുകീറി,

പിന്നിയ   പാളികള്‍   അടര്‍ന്നുവീണു .

ചേറിന്‍   വട   വമിക്കും   'ഷൂസിന്‍ '

വിടവുകള്‍   പോലും   പഴകി!

ഉറ്റ തോഴര്‍ 'സോക്‌സു'കള്‍

പോലുമറച്ചു   മാറി ,

കാലമിത്രയും കൂടെനടന്ന കാലുകളും!

ആരണ്ട തെരുവിന്‍ ക്രുരതയില്‍വലിച്ചെറിഞ്ഞു ഒന്ന്,

മറ്റൊന്നെവിടെയോ നഷ്ടമായ്....

കോഴി കൂകും മുന്‍പേ ,

കൂമനുറങ്ങും മുന്‍പേ,

 പ്രവാചകനെ പിന്തള്ളിയപത്രോസിന്‍ പിന്‍മുറക്കാരാമവര്‍

 നക്‌നപാദരായ്  നടന്നു :പുതിയോന്നിനെ  തേടി !