Saturday 24 December 2011

ശസ്ത്രക്രിയ


അവസാന നിമിഷം അടുത്തു .

ഒരാളെങ്കിലും രക്ഷ പ്രപിച്ച്‌ചേങ്കില്‍!

മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ

ഹൃദയമമര്‍ത്തി പിടിച്ചു

തലങ്ങും വിലങ്ങും പരിശോടിച്ചുകൊണ്ടു

മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി .

പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു

മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല !

നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു .

വെട്ടിയും കുത്തിയും വൃത്തി

കെട്ടാ ശരീരം ട്വയിന്‍ ഉപയോകിച്ച് കെട്ടി .

'21 ' 'ടൈ കെട്ടിയ  കാലന്‍' വിളിച്ചു .

'ദയവായി  ഒരു നിമിഷം .

ഒരു ക്ഷണം കൂടി മാത്രം '

കൂര്‍ത്തൊരു നോട്ടത്തോടാ

രോഗിയെ വലിച്ചെടുത്തു 'കാലന്‍'.

പുറത്തു കടന്നപ്പോള്‍ പലരും തിരക്കി :

'ഓപ്പറെഷന്‍?'

'മരിച്ചു .'

'ഇന്നും അതെ കൈപിഴ ?'

നെടുവീര്‍പ്പോടെ :

'അതെ, സോശ്യലിനെ പോലെ മാറ്റ്‌സും

ശ്വാസംകിട്ടാതെ മരിച്ചു !'    

2 comments:

  1. സുഹൃത്തേ...... ഞാനൊരു പ്രഗല്‍ഭനായ സര്‍ജന്‍ ആണ് ഇക്കാര്യത്തില്‍..!!

    ReplyDelete
  2. ഒരാളെ കൂടി പരിചയപ്പെട്ടതിൽ വളരെ സന്തോഷം...

    ReplyDelete