Tuesday, 30 August 2011

ഉറുമ്പ്










ഇല്ല , വഴിയേതുമേ പിഴച്ചതില്ല !

താങ്ങായ്കിലേറെ  ഭാരവും പേറി

കാതങ്ങള്‍ക്കകലെ നിന്നോരീ യാത്രയില്‍

വഴിയിതിലെതുമേ പിഴച്ചതില്ല.

രാക്ഷസക്കാലടിയമര്‍ന്ന ക്ഷണത്തിലും,

ചുഴലിയില്‍ ജീവന്‍ പറഞ്ഞു പൊയ്‌പ്പോകിലും ,

ഇടറാത്തോരീ കാലടികള്‍ക്കിനിയുമറിവീല

യടയാളമെല്ലാം   മറഞ്ഞോരീ

പടവിലൂടെ  പിന്തുടരാന്‍!


Tuesday, 28 June 2011

രാത്രി വണ്ടിയില്‍


മരണമണി മുഴങ്ങുന്ന രാത്രി വണ്ടില്‍
ഞാനൊരു ബന്ധിത.
നിശയുടെ നീലിമ മറഞ്ഞൊരാ 
രാവില്‍ പാതയില്‍  നില്പു ഞാന്‍  തനിയെ
ഒരുമാത്ര തന്‍ പഴുതിലെങ്ങോ  മായ്ഞ്ഞ
നിഴലിനെ കൂട്ടാതെ ,
ജിവിതം മുഴുവന്‍  പെറിയ
വിഴുപ്പോഴിയാതെ ,
ഈ  മരണവണ്ടില്‍ ഞാന്‍ തനിയെ
അരണ്ട ചാന്ദ്ര വെളിച്ചത്തില്‍
ഞാന്‍ കണ്ടു :
തെക്കേ തോടില്‍ വേവുമെന്‍ ദേഹവും
അകലെ നിന്നെത്തി നോക്കും നിഴലും