Tuesday 28 June 2011

രാത്രി വണ്ടിയില്‍


മരണമണി മുഴങ്ങുന്ന രാത്രി വണ്ടില്‍
ഞാനൊരു ബന്ധിത.
നിശയുടെ നീലിമ മറഞ്ഞൊരാ 
രാവില്‍ പാതയില്‍  നില്പു ഞാന്‍  തനിയെ
ഒരുമാത്ര തന്‍ പഴുതിലെങ്ങോ  മായ്ഞ്ഞ
നിഴലിനെ കൂട്ടാതെ ,
ജിവിതം മുഴുവന്‍  പെറിയ
വിഴുപ്പോഴിയാതെ ,
ഈ  മരണവണ്ടില്‍ ഞാന്‍ തനിയെ
അരണ്ട ചാന്ദ്ര വെളിച്ചത്തില്‍
ഞാന്‍ കണ്ടു :
തെക്കേ തോടില്‍ വേവുമെന്‍ ദേഹവും
അകലെ നിന്നെത്തി നോക്കും നിഴലും

3 comments:

  1. ആദ്യത്തെ കമ്മന്റ് ആണെന്ന് തോന്നുന്നു ഈ ബ്ലോഗിലെ...
    എല്ലാ ആശംസകളും...
    എഴുതൂ എഴുതികൊണ്ടേ ഇരിക്കൂ...

    ReplyDelete
  2. അതെ ,ഇതുതന്നെയാണ് ഈ ബ്ലോഗിലെ ആദ്യത്തെ കമന്റും , ആദ്യത്തെ കവിതയും . ഈ കവിതയാണ് , ബ്ലോഗ്‌ എന്ന ആശയം എന്നിൽ നിറച്ചത്

    ReplyDelete
  3. അപ്പൊ ഇവിടെ തുടങ്ങി ല്ലേ...

    ReplyDelete