Thursday, 26 September 2013

കൂട്ടണോ അതോ കുറക്കണോ ?















കൂട്ടിക്കൂട്ടി കുറഞ്ഞുപോയതിന്റെ പേര് 'കൂട്ടാന്‍'!
അപ്പോള്‍ കുറച്ചു കുറച്ചു കൂട്ടിയതോ ?
എന്ത് തന്നെയായാലും  കൂട്ടി കൂട്ടി വന്നപ്പോ ,
കണക്കു മാഷ് നന്നായി കുറച്ചു, വിചാരിച്ചതിലുമധികം!
കണക്കായി പോയ് !
അതുകൊണ്ടാവം കൂട്ടാന്‍ കൂട്ടിക്കൊണ്ടിരിക്കെ ,
കുറഞ്ഞ പേപ്പര്‍ കണ്ട അമ്മ ,
കുറച്ചു കുറച്ചായി കൂട്ടി വച്ച പൈസയത്രയും
ഒരു കൂറുമില്ലാതെ കൂടെക്കൊണ്ട് പോയത് .
കൂട്ടിക്കൂട്ടി വന്നപ്പോ കണക്കു മാഷ് കുറച്ചതിന്റെ കുറവ്
എത്ര കൂടുതലാവുമെന്നു കരുതിയില്ല !
ഇപ്പൊ ഞാന്‍ വീണ്ടും കൂട്ടുകയാ,
കുറച്ചു മുന്‍പേ പീച്ചിക്കൂട്ടിയ കുറഞ്ഞ

മാര്‍ക്കിന്റെ കൂട്ടത്തില്‍ കൂടാത്ത കടലാസ് കഷ്ണങ്ങള്‍ ...!
!

4 comments:

  1. ഇതു കറക്റ്റ്‌ .ഇനി കൂട്ടുകയോ കുറയ്ക്കുകയോ വേണ്ട. എഴുതി എഴുതി കൂട്ടുക .തുടരുക.ആശംസകള്‍

    ReplyDelete
  2. നല്ല കണക്ക്.
    ആശംസകൾ !

    ReplyDelete
  3. Replies
    1. കണക്കിൽ മിടുക്കിയായത്‌ കൊണ്ട കുറഞ്ഞു പോയത് .
      വെറുതെ കൂട്ടാൻ ശ്രമിച്ചപ്പോ വലുതായൊന്നു കുറഞ്ഞെന്നെ ഉള്ളു ...;)

      Delete