Tuesday, 13 November 2012

ഇരുട്ട്










 



ഇരുട്ടിനെ എനിക്ക് ഭയമാണ്.
അതിന്‍റെ സ്വഭാവം പ്രവചനാതീതവും!
ഇരുട്ടിനു സുഖവും  ദുഖവുമുണ്ട് ,
പ്രണയവും  ക്രുരതയുമുണ്ട് .
ചിലപ്പോള്‍ അധരങ്ങളില്‍  ചുംബനങ്ങള്‍ -
സമ്മാനിച്ച്‌ കോമ്പല്ലുകള്‍  കുത്തിയിരക്കും !
മറ്റുചിലപ്പോള്‍ , ഒരു  തലോടല്‍ കൊണ്ട് -
രസകരമായി  കൊല്ലും !
വിശ്വസിക്കേണ്ടതെതെന്നറിയില്ല 
അവിശ്വസിക്കേണ്ടതെതെന്നും.
ആത്മാവിനെ വശികരിക്കുന്ന മോഹങ്ങളെയോ ?
ഇരുട്ടിന്‍റെ ക്രുരവിനോതങ്ങളെയോ?
ഞാന്‍ കൂടെ കുട്ടേണ്ടു ...

കയറും പാലും പ്രണയവും


പഴകും തോറും ,

പിരിയുന്നതാണ്  പാല്‍ !

പിരിക്കും തോറും ,

അടുക്കുന്നതാണ് കയര്‍ !

ഇതിലേതിനോടത്രേ

പ്രണയത്തിനു സദൃശ്യം ?

പഴകും തോറും പിരിയാന്‍-

ശ്രമിക്കുന്ന  പാലിനോടോ  ?

അതോ , പിരിക്കാന്‍  ശ്രമിക്കവേ

കൂടുതല്‍ മുറുകുന്ന  കയറിനോടോ ?

Monday, 11 June 2012

നിഴല്‍ക്കൂത്ത്‌


ചമയങ്ങളോരുങ്ങി

ഛയങ്ങള്‍ നിരന്നു .

ചലനങ്ങളൊക്കെയും ചേര്‍ത്തു കെട്ടി ,

നിഴലാട്ടത്തിന്നോരുങ്ങി .

കപട മിഴികളില്‍ കരിമഷിയെഴുതി ,

മൂഡുപടങ്ങളണിഞ്ഞു .

ഇരുണ്ട ചുണ്ടില്‍  പുഞ്ചിരി തേച്ചു

മിനുക്കിയോതുക്കിയ  വാര്‍മുടി ചൂടി .

ചമയം  സമ്പൂര്‍ണം ,

ഭാവം  നിഷ്‌കളങ്കം .

ഇനി നിഴലാട്ടമാകം :

മൊഴികളില്‍ പുഞ്ചിരിയടര്‍ന്നു വീണു ,

പക്ഷെ നിഴലുകള്‍ നിലവിളി മുഴക്കി !

പരിഭ്രമം കടിചോതുക്കി ,

വീണ്ടും ശ്രമിച്ചകൊണ്ടാ

മിഴിനീര്‍ തുള്ളിയിറ്റു വീഴ്ത്തി ,

പിന്നെയും നിഴല്‍ ചതിച്ചു !

അവ പ്രതിഫളിച്ചതട്ടഹാസങ്ങളായ് മാത്രം !

അടവുകള്‍ പാളിയ ജാള്യതയില്‍ ,

പതിയെ വേതിയോഴിഞ്ഞു കൊണ്ടോര്‍ത്തു :

ഇന്നോളമാടിയ  നിഴലട്ടമെന്തേ  

ഇന്നി നിഴലുകളാടായ്ക ?

പകര്‍ന്നട്ടത്തിന്നോരുങ്ങായ്ക ?


Wednesday, 4 April 2012

മരിച്ച ചെരിപ്പുകള്‍


അഴുകിയ  വള്ളികള്‍  വിണ്ടുകീറി,

പിന്നിയ   പാളികള്‍   അടര്‍ന്നുവീണു .

ചേറിന്‍   വട   വമിക്കും   'ഷൂസിന്‍ '

വിടവുകള്‍   പോലും   പഴകി!

ഉറ്റ തോഴര്‍ 'സോക്‌സു'കള്‍

പോലുമറച്ചു   മാറി ,

കാലമിത്രയും കൂടെനടന്ന കാലുകളും!

ആരണ്ട തെരുവിന്‍ ക്രുരതയില്‍വലിച്ചെറിഞ്ഞു ഒന്ന്,

മറ്റൊന്നെവിടെയോ നഷ്ടമായ്....

കോഴി കൂകും മുന്‍പേ ,

കൂമനുറങ്ങും മുന്‍പേ,

 പ്രവാചകനെ പിന്തള്ളിയപത്രോസിന്‍ പിന്‍മുറക്കാരാമവര്‍

 നക്‌നപാദരായ്  നടന്നു :പുതിയോന്നിനെ  തേടി !

Tuesday, 27 December 2011

പ്രണയം


കപടമാ  വിഷം നുകര്‍ന്ന നിമിഷം ,
ഇടറിയ തൊണ്ടയി
ലസഹ്യമിതെന്തോ  കുരുങ്ങി !
'അരുതെ'ന്ന  നിശ്വാസമാകാം,
അതോ മതുരിക്കുമോര്‍മ്മ തന്‍  ചവര്‍പ്പോ?
കണ്ണിരിനണ പൊട്ടും മുന്‍പേ
ബണ്ടുകള്‍ കെട്ടി ,
ചങ്കിലെ  ച്ചുടുകട്ടയില്‍ കോരിയൊഴിച്ചു.
ചുണ്ടില്‍ വിളറിയ ചെറുസ്മിതം വെച്ചുകെട്ടി
തിരികെയലസമായ് നടന്നപ്പോളറിഞ്ഞു .
പാതി പകുത്ത ഹൃദയത്തിന്റെ
പ്രണയ മോന്തായം തകര്‍ന്നപ്പോളുണ്ടായ
ഉള്ളു പൊള്ളുന്ന നോവാണെന്ന്. 


Saturday, 24 December 2011

ശസ്ത്രക്രിയ


അവസാന നിമിഷം അടുത്തു .

ഒരാളെങ്കിലും രക്ഷ പ്രപിച്ച്‌ചേങ്കില്‍!

മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ

ഹൃദയമമര്‍ത്തി പിടിച്ചു

തലങ്ങും വിലങ്ങും പരിശോടിച്ചുകൊണ്ടു

മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി .

പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു

മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല !

നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു .

വെട്ടിയും കുത്തിയും വൃത്തി

കെട്ടാ ശരീരം ട്വയിന്‍ ഉപയോകിച്ച് കെട്ടി .

'21 ' 'ടൈ കെട്ടിയ  കാലന്‍' വിളിച്ചു .

'ദയവായി  ഒരു നിമിഷം .

ഒരു ക്ഷണം കൂടി മാത്രം '

കൂര്‍ത്തൊരു നോട്ടത്തോടാ

രോഗിയെ വലിച്ചെടുത്തു 'കാലന്‍'.

പുറത്തു കടന്നപ്പോള്‍ പലരും തിരക്കി :

'ഓപ്പറെഷന്‍?'

'മരിച്ചു .'

'ഇന്നും അതെ കൈപിഴ ?'

നെടുവീര്‍പ്പോടെ :

'അതെ, സോശ്യലിനെ പോലെ മാറ്റ്‌സും

ശ്വാസംകിട്ടാതെ മരിച്ചു !'    

Monday, 28 November 2011

മരണക്കുറിപ്പ്


കാമുകി (മിനി കഥ )

മറന്നുവെച്ച ഹൃദയം പോലും തിരിചെടുക്കാതെ
മരണം വമിക്കുന്ന താഴ്വരയില്‍ രാപ്പാര്‍ക്കാൻ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ...അറുതിയില്ലാത്ത കാത്തിരുപ്പിനോടുക്കം രാവിന്‍റെ കരിമ്പടത്തിനുള്ളില്‍ ശയിക്കാന്‍ ദേഹിയെ മാത്രം ക്ഷണിച്ചിട്ടും നീ വിസമ്മതി
ച്ചു! ഒടുക്കം കടമാകളെല്ലാം തീർത്തു വച്ച് കവാടങ്ങൾ കൊട്ടിയടച്ചു ഈ ക്ഷണം എന്നിലേക്ക്‌ മാത്രമായ് ആവാഹിച്ചെടുക്കുകയാണ് ... എനിക്കും നിനക്കുമിടയിലെ മരണമെന്ന ദൂരത്തെ മറികടന്നു കൊണ്ട് !

ഇന്ന് കാലത്തിന്‍റെ ദാഹമകറ്റാന്‍ വെമ്പുന്ന മിഴികളില്‍ വിരഹിണിയുടെ നിരാശകളില്ല. മറിച്ച്‌ കൈ മറഞ്ഞതെന്തോ തിരികെ ലഭിച്ചതിന്‍റെ സംതൃപ്തി മാത്രം .

കെട്ടുപിണഞ്ഞ കുടൽമാലകളിൽ നിന്നുതിരുന്ന രക്ത തുള്ളികളില്‍ എനിക്ക് കാണാം ആ വിളറിയ മുഖവും മടങ്ങി യെത്താൻ കൊതിക്കുന്ന പുഞ്ചിരിയും . ഈ ലഹരിയുണര്‍ത്തുന്ന വേദനയിലും മരിക്കുകയല്ല, ജീവിക്കുകയാവും നീ ...

എന്ന് സ്വന്തം യക്ഷി