Monday, 23 September 2013
Saturday, 21 September 2013
ഇവൾ സു'കന്യ'
അമ്മിഞ്ഞ പാലിന്റെ ഗന്ധമുണ്ട് ആ കുഞ്ഞുചുണ്ടുകളില്‍ . വെളുത്ത പത മേല്‍ചുണ്ടിന്റെ അഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുവീണിരുന്നു. കുഞ്ഞു നെറ്റിയില്‍ ഒരിക്കല്‍ക്കൂടി അമര്‍ത്തി ചുംബിച്ചു , ഈറ്റുനോവിന്റെ നിര്‍വൃതിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന മാതൃത്വത്തെ കുഴിവെട്ടി മൂടി, അവള്‍ അത് ചെയ്തു. വെറും ആറു അസ്തമയങ്ങള്‍ക്ക് മുന്‍പ് തുടകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ മഞ്ഞുകണത്തെ 'സുഭദ്രമായി' കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടവള്‍ (കപട ) മാന്യതയുടെ വലിയ ലോകത്തേക്ക് ഓടിപ്പോയി .
ഒരുപക്ഷേ, മുകളില്‍ പ്രസ്താവിച്ച അനിവാര്യമായ ചടങ്ങില്‍ നിന്ന് ഒരുക്ഷണമെങ്കിലും ചപലവികാരങ്ങളാല്‍ അവള്‍ ഇടറിപ്പോയിരുന്നെങ്കില്‍, ആ വലിയലോകത്തെ ചെറിയ ഹൃദയങ്ങള്‍ സു'കന്യ'യായ അവളെ വെറും രണ്ടക്ഷരം കൊണ്ട് പച്ചയ്ക്കു രുചിച്ചിട്ടുണ്ടാകും . 'വേ 'യില്‍ തുടങ്ങി 'ശ്യ ' യില്‍ അവസാനിക്കുന്ന രണ്ടക്ഷരംകൊണ്ട് !
അതുകൊണ്ടു മാത്രമാവാം മാന്യയായ * അവളതുചെയ്തത് .
[അറിവ് കൂടി കൂടി ഭ്രാന്തായവര്‍ക്ക് വേണ്ടി
*മാന്യത (v): വൈകല്യങ്ങളും കപടനാട്യങ്ങളും മറച്ചുവച്ചു സുഗുണശിരോമണിയെന്നു സ്വയം ധരിക്കുന്ന മനുഷ്യാവസ്ഥ .
*മാന്യന്‍(n): മേല്‍പറഞ്ഞ മാന്യത ഭൂഷണമാക്കിയ വ്യക്തി.]
ഒന്നും ഒന്നും ചേര്‍ന്ന് മൂന്നായി പിരിഞ്ഞ ആ കാളരത്രിയുടെ ത്രസിപ്പിക്കുന്ന ചിത്രകഥ അങ്ങാടിപ്പാട്ടായി Remix ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് തെരുവുപട്ടികള്‍ മദിക്കുന്ന കുപ്പക്കൂന ! 9 മാസവും 12 ദിവസവും തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച പെണ്‍കുഞ്ഞിനെ അതിലും സുരക്ഷിതമായ ഒരിടത്ത് ഒളിപ്പിച്ചുവച്ചവള്‍ മാന്യതയുടെ ലോകത്തേക്ക് ഓടിപ്പോയി !
Wednesday, 18 September 2013
ഇന്നെന്റെ മരണമായിരുന്നു
നിങ്ങൾക്കറിയുമോ ?
ഇന്നെൻറെ മരണമായിരുന്നു !
നിശ്ചയിച്ചുറ പ്പിച്ച തീയതിയിൽ ,
രഹുകാലത്തിനപ്പുറം ,
വിനാഴികകൾക്കിടയിലൂടെ ഊർന്നിറങ്ങാൻ
മരണത്തെ ഞാൻ ക്ഷണിച്ച സുദിനം !
പക്ഷെ , ഞാനാ സത്യം തിരിച്ചറിഞ്ഞിരിക്കുന്നു -
നാളുകളായ് മരണമെന്നെ വന്ജിക്കുകയായിരുന്നെന്ന നഗ്നസത്യം .
തെക്കോട്ടു തിരിയിട്ട നിലവിളക്കും
ഒരുക്കിവച്ച കോടിമുണ്ടും
വലിച്ചെറിഞ്ഞശുദ്ധമാക്കിയിട്ടും
കലിയടങ്ങാതെ - വായ്ക്കരിക്കൊരുക്കിയ പച്ചരിയും കുഴിച്ചുമൂടി.
ഞാൻ ക്ഷണിച്ചു വരുത്തിയ എന്റെ മരണം
വഴിമദ്ധ്യേ പരസ്ത്രീകളുമായി മടങ്ങുകയായിരുന്നത്രേ
ഒടുക്കം ഇനിയൊരിക്കലും കാണാൻ മുതിരരുതെന്ന
തക്കീതോടെ കത്തയച്ചുകൊണ്ട് -
പീ ഡിതനായ ഉടയവനു മുൻപിൽ മുട്ടുമടക്കി ,
തപസാരംഭിച്ചു -
ഭീഷ്മ പിതാമഹന്റെ ശരശയ്യക്ക് വേണ്ടി!
Saturday, 1 June 2013
Tuesday, 2 April 2013
പട്ടിണിപാവങ്ങൾ
'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും സമ്പവിച്ചുവെന്നിരിക്കെ 'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും . അഥവ യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ കടന്നു കളയനാകും ?'
'അങ്ങിനെ ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍ എന്ന ചീത്ത പേര് നിലനില്‍ക്കെ സദാചാര വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു കിട്ടിയാല്‍ പാടെ നാണക്കേടാകുമേന്നതില്‍ സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു ജീവിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗം ?
'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'
ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :
'ആലില്‍ ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ യീ ജീവിതം !
ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ഈ വംശം തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച ! പിന്നെ നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍ മാത്രം ഭാക്കി . '
മന്ദഹസിച്ചു കൊണ്ട് ദൈവം മറുപടി നല്‍കി :
'പ്രിയ സോദരിമാരെ , ഈ നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും ശരവേഗത്തില്‍ പറന്നുയരുകയും ചെയ്യുന്ന ഭീകര സത്വങ്ങളായി
പരിണ മിച്ചുകൊല്ലുക .'
ദൈവം കല്‍പിച്ചു :
'യക്ഷികള്‍ ഇനിമുതല്‍ കൊതുകുകളായി പരിണമിച്ചു കൊള്ളുക !!!'
Subscribe to:
Posts (Atom)





