'ഇരവില്‍ രണദാഹം തീര്‍ത്തിരുന്ന അവര്‍ക്കും ഇരുട്ട് വീണാല്‍ പുറത്തിറങ്ങാന്‍ കേരളത്തിലേ 'സല്‍സ്വഭാവികളായ മനുഷ്യരെയോര്‍ത്തു' ഭയമാത്രേ ! മാത്രവുമല്ല ഇനി അബദ്ധത്തില്‍ ആപത്തുകള്‍വല്ലതും സമ്പവിച്ചുവെന്നിരിക്കെ 'നല്ലവരായ വല്യമ്മമാര്‍ ' തങ്ങളുടെ വസ്ത്രധാരണത്തെയും സ്വഭാ യവശുദ്ധിയെയും വരെ വലിയ തോതില്‍ പുകഴ്ത്തിയെന്നിരിക്കും . അഥവ യാതോരവിവേകവും പിണഞ്ഞില്ലെങ്കിലെങ്ങനെ സദാ കര്‍മ്മനിരതരായ സദാചാര പോലിസിന്റെ കണ്ണുകള്‍ വെട്ടിച്ച് യവ്വനയുക്തരായക്ഷികള്‍ക്ക് എങ്ങിനെ കടന്നു കളയനാകും ?'
'അങ്ങിനെ ഒരു തുള്ളി രക്തം പോലും കുടിനീരായി ലഭിക്കാതെ അവരും പട്ടിണിയിലായി . രാത്രി സഞ്ചാരിണികള്‍ എന്ന ചീത്ത പേര് നിലനില്‍ക്കെ സദാചാര വിരോധികള്‍ എന്ന ലേബല്‍ കൂടി വീണു കിട്ടിയാല്‍ പാടെ നാണക്കേടാകുമേന്നതില്‍ സംശയമേതുമില്ലല്ലോ ! കാരണം മരണം പോലും സാധ്യമല്ലാത്ത അവര്‍ക്കു ജീവിക്കുകയല്ലാതെ മറ്റെന്തു മാര്‍ഗം ?
'ഏഴിലം പാലകളില്‍ നിന്നും കരിമ്പനകളില്‍ നിന്നും പട്ടിണിയുടെ രോദനം മാത്രം !'
ഒടുവില്‍ അവര്‍ ദൈവത്തോട് പരാതിപെട്ടു :
'ആലില്‍ ആണി അടിക്കപെടുന്നതിലും ധയിന്യമത്രേ യീ ജീവിതം !
ദ്രുത ഗതിയില്‍ പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ഈ വംശം തന്നെ നിലച്ചു പോകുമെന്ന് തീര്‍ച്ച ! പിന്നെ നീലിയുടെയും ,താത്രികുട്ടിയുടെയും കഥകള്‍ മാത്രം ഭാക്കി . '
മന്ദഹസിച്ചു കൊണ്ട് ദൈവം മറുപടി നല്‍കി :
'പ്രിയ സോദരിമാരെ , ഈ നശിച്ച കാലത്തില്‍ നിങ്ങള്‍ വെറും യക്ഷികളായിരുന്നിട്ടു യാതൊരു പ്രയോചനവും ഇല്ല . അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ 'നീണ്ടു കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് രക്തമൂറ്റി കുടിക്കുകയും ശരവേഗത്തില്‍ പറന്നുയരുകയും ചെയ്യുന്ന ഭീകര സത്വങ്ങളായി
പരിണ മിച്ചുകൊല്ലുക .'
ദൈവം കല്‍പിച്ചു :
'യക്ഷികള്‍ ഇനിമുതല്‍ കൊതുകുകളായി പരിണമിച്ചു കൊള്ളുക !!!'
കൊതുകുകളാവാം...!!
ReplyDelete:)
Deleteഹോ!! ഇന്നലെ യക്ഷികളുടെ ശല്യം കാരണം ഉറങ്ങാന്‍ കഴിഞ്ഞില്ല ....!!!!
ReplyDeleteനല്ല എഴുത്ത് ..ആശംസകള്‍ !!!
യക്ഷികളെക്കൾ ഭീകരമാണ് കൊതുകുകൾ.
Deleteകുത്തി കൊന്നുകളയും!!!