ഒരിക്കൽ വിഷണ്ണനായ ജിറാഫ് ഉറ്റ സുഹൃത്തായ ആമയോട് ഇങ്ങനെ പറഞ്ഞു തുടങ്ങി .
"ഈ ശിരസ്സ് തനിക്കുതന്നെ വിനയായി മാറിത്തുടങ്ങിയിരിക്കുന്നു . ഇനി വയ്യ ! മരങ്ങൾക്കിടയിലൂടെ ഓടിയടുക്കുമ്പോൾ ചില്ലകൾക്കിടയിൽ ഉടക്കുന്ന ശിരസ്സ് വലിയ ബുദ്ധിമുട്ട് തന്നെ ! "
ഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .
"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു "
എന്നും അങ്ങിനെയാണല്ലോ , ഉള്ളത് കൊണ്ട് തൃപ്‌ത്തി പ്പെടുന്നതിൽ അല്പം നീരസമെങ്കിലും പ്രകടമാക്കാത്ത സൃഷ്ടിക്ക് രൂപം നൽകാത്തത് ആരുടെ പിഴയാണ് ?
ഹേമന്തത്തിൽ നിന്ന് ശിശിരത്തിലേക്ക് രക്ഷപ്പെട്ടെത്തിയ പരധൂഷണ കാറ്റു പതിവ് പോലെ ഈ സംഭവ കഥയും ദൈവ്വ സന്നിധിയിൽ ചെന്ന് കൊളുത്തികൊടുത്തു!
നിരാശനായ ദൈവ്വം മനസ്സിൽ കുറിച്ചു -
" അടുത്ത സൃഷ്ടിയിലെങ്കിലും ഈ ക്യ്പ്പിഴ മായ്ച്ചുകളയുക തന്നെ വേണം .ജിറാഫിനു ആമയുടെതും ആമയ്ക്ക് ജിരാഫിന്റെയും ശിരസ്സ് ഘടിപ്പിക്കയെങ്കിൽ പരിഹാരമായല്ലോ ?"
കിംവദന്തി കാറ്റ് ഒട്ടും വിട്ടുകൊടുത്തില്ല .
"അപ്പൊ ഇന്നൊളമവർ ജീവിച്ചതോ ? ഈ മാറ്റത്തിന് ജന്തു സഭയിൽ അങ്ങ് എന്തുത്തരം നല്കും ?"
"അതിന്റെ ഉത്തരാമാണ് പരിണാമം "
മൂപ്പരെപ്പോഴും അങ്ങിനാ ഒന്നിലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് !!!
ഇടവേള ബാബു പറഞ്ഞതാ ശരി ഉയരം ഇല്ലാത്തത് കൊണ്ടു ആരുടെ മുന്‍പിലും തല കുനിക്കണ്ടല്ലോ ,നിവര്‍ന്നു നില്‍ക്കാം.
ReplyDeleteപക്ഷെ ,
Deleteഇതു കേട്ട ആമ തന്റെ മനോവിഷമവും ഒളിച്ചു വെച്ചില്ല .
"അല്പ്പമെങ്കിലും നീട്ടം എന്റെ കുഞ്ഞു കഴുത്തിനുണ്ടായിരുന്നെങ്കിൽ വിശാലമായീ ലോകത്തെ എനിക്കും തലയുയർത്തി വീക്ഷിക്കാമായിരുന്നു "
എല്ലാവർക്കും വേൻടുന്നതാണ് നൽകിയിരിക്കുന്നത് എന്ന് ആമയ്ക് ആരാ പറഞ്ഞ് കൊടുക്കുക കുട്ട്യേ
ReplyDeleteപരധൂഷണ കാറ്റിനോട് പറയാമല്ലേ ?
Deleteഅതിന്റെ ഉത്തരമാണ് പരിണാമം......... മിനി ആണേലും ഇഷ്ടായി.... ഫോണ്ട് ന്റെ കുഴപ്പമാകും... ചില അക്ഷരത്തെറ്റുകള്‍ .... അഭിനന്ദനങള്‍.....
ReplyDelete:)
Delete"പൊക്കമില്ലാത്തതാണെന്‍ പൊക്കം" എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു! ഉള്ളതുകൊണ്ട് സന്തോഷിചില്ലെങ്കില്‍ പരിണാമം തുടര്‍ന്നുകൊണ്ടേയിരിക്കും!
ReplyDeleteനല്ല ആശയം :-)
എഴുത്ത് ഇഷ്ടമായെന്നറിഞ്ഞതിൽ വളരെ സന്തോഷം . :)
Delete