ചേരുവകൾ
കണ്ണ്നീര് : 2 കപ്പ്
വിയർപ്പ് : 1 ടേബിൾ സ്പൂണ്‍
രക്തം : 2 തുള്ളി
കരൾനീര് : 2 1/2 ടേബിൾ സ്പൂണ്‍
ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റ് : 1/2 കപ്പ് (ചെറുതായി നുറുക്കിയത് )
എല്ല് പൊടി : ഒരു നുള്ള്
പുഴുങ്ങിയ ഹൃദയത്തിന്റെ തെളി : ആവശ്യത്തിനു .
തയ്യാറാക്കുന്ന വിധം
രണ്ടു കപ്പ് ചവർപ്പുറ്റ കണ്ണീരിലേക്ക് ഒരു വലിയ ടേബിൾ സ്പൂണ്‍ വിയർപ്പിന്റെ ഉപ്പു ചേർക്കുക. നന്നായി യോചിപ്പിച്ചെടുത്ത മിശ്രിതത്തിലേക്ക്
രണ്ടോ മൂന്നോ രക്ത തുള്ളികൾ ചേർത്ത് ഇളക്കി യോചിപ്പിച്ച ശേഷം 5-10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കാം . ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രക്ത ഗ്രൂപ്പുകൾ ഓരോന്നും പല ഫ്ലെവർ പ്രധാനം ചെയ്യുമെങ്കിലും നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകളാണ് ഏറ്റവും ഉചിതം . എസെൻസിനു ഇടിച്ചു പിഴിഞ്ഞ കരൾ നീര് ചേർത്തു കുറുക്കിയെടുത്ത മിശ്രിതത്തിലെക്കു നേരത്തെ വേവിച്ചെടുത്ത് മാറ്റി വച്ച ബോണ്‍ലെസ്സ് ചോപ്പ്ട് മീറ്റിട്ടു വറ്റിച്ചെടുക്കുക. പുഴുങ്ങിയെടുത്ത ഹൃദയത്തിന്റെ തെളിയുപയോഗിച്ചു തിളപ്പിച്ചെടുത്ത ശേഷം ചതച്ചെടുത്ത എല്ല് പൊടി വിതറാം . സ്വാതിഷ്ടമായ വിഭവം തയ്യാർ!
മരണശേഷം ഉപയോക ശൂന്യമായ ശരീരം കൊണ്ടുണ്ടാക്കിയ റസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതട്ടെ . കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രീയങ്കരമായ വിഭവം വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് . ഡിന്നെറിനു മുൻപുള്ള സ്റ്റാർട്ടർ ആയോ , വറുത്ത തലച്ചോറിനോപ്പമോ ഉപയോഗിക്കാം. തികച്ചും ആരോഗ്യപ്രതവും രുചികരവുമായ ഈ വിഭവം നിങ്ങളേവരും ട്രൈ ചെയ്തു നോക്കുമെന്ന വിശ്വാസത്തോടെ ഇതിലും വ്യത്യസ്തമായ വിഭവങ്ങളുമായി taste time ഇനി അടുത്ത വാരം .
വ്യത്യസ്തമായ വിഭവമാണല്ലോ.നിസ്സാര ചിന്തയല്ല .എഴുത്തിന് ആശംസകള്‍. ഇതിലും വ്യത്യസ്തമായ വിഭവങ്ങളുമായി ഇനിയും വരിക
ReplyDeletekollam.. tharakkedilla....
ReplyDeleteഞാൻ പറഞ്ഞതിൽ എന്തെങ്കിലും കറക്റ്റ് ഉണ്ടെങ്കിൽ ഇപ്പൊ പറയണം .
ReplyDeleteഉപയോകശൂന്യമായാവ ഉപയോകിക്കുകയല്ലേ വേണ്ടത് ? ;)
ayyo manushyane theeni..................................................
ReplyDeleteaasamsakal
ഉണ്ടാക്കി മു൯പരിചയമുണ്ടോ..
ReplyDeleteഹി ഹി.. മനോഹരം...
പരീക്ഷിക്കാമെന്നെ ... സമയമുണ്ടല്ലോ :)
Delete