നാം എന്നും അങ്ങിനെയാണ് !
പൗർണ്ണമിക്കു മറവിലെ അമാവാസിയെ പാൽ നിലാവ് കൊണ്ട് മറച്ചു പിടിക്കും . ശേഷം നിർമ്മലതയുടെ പളുങ്കു സൗദങ്ങൾക്കുള്ളിൽ കുടിയിരുത്തി ബാവുൾ ഗീതകങ്ങളാൽ വാഴ്ത്തി പാടും !
യാഥാർത്യത്തിൽ ആരായിരുന്നു ശ്രീ രാമചന്ദ്രൻ ?
നീതിമാനായ അയോധ്യാധിപനോ അതോ ധർമ്മ പത്നിയോട് പോലും അനീതി പ്രകടമാക്കിയ ശിലാ വിഗ്രഹമോ ?
സൂര്യ വംശജനായ ദശരഥൻറെയും പത്നി കൗസല്യയുടെയും പ്രിയ പുത്രൻ., പ്രജാതൽപരൻ ,ത്യാഗമെന്ന രണ്ടക്ഷരത്തിൻറെ ജ്വലിക്കുന്ന നേർചിത്രം ! രണകണങ്ങളിലെ ചുവന്ന രക്താണുക്കളെന്ന പോൽ എണ്ണിതിട്ടപ്പെടുത്താനാവാത്തത്ര വിശേഷണങ്ങൾ പാരാവാരം പോലെ പടര്ന്നു കിടപ്പുണ്ട് !
ഒരു പക്ഷെ ടെലിവിഷൻ പരമ്പരകളിലൂടെയും കീർത്തി സ്ഫുരിക്കുന്ന രാമായണ കഥാ തന്തുക്കളിലൂടെയും മാത്രം രാമനെ നോക്കി കണ്ട നമുക്ക് ചില വാസ്തവങ്ങൾ എന്നും കയ്ക്കുക തന്നെ ചെയ്യും .
പരിശുദ്ധയാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും പൂർണ്ണ ഗർഭിണിയായ സ്വപത്നിയെ വനമധ്യത്തിൽ ഉപേക്ഷിക്കപെടുന്നതാണോ നീതി ? അതിനെയാണോ നാം ത്യാഗമെന്ന ലേബൽ നല്കി കാലമിത്രയും വാഴ്ത്തി പാടിയത് ?കേവലം ഒരു പ്രജയെന്ന പരിഗണന പോലും നൽകാതെ, വിചാരണകളോ,വിശദീകരണങ്ങളോയില്ലാതെ അവൾ അവഗണിക്കപ്പെട്ടു! ഒപ്പം നീതിയുടെ കവാടങ്ങൾ എന്നെന്നേക്കുമായി കൊട്ടിയടഞ്ഞു ! ഊണിലും ഉറക്കത്തിലും പാതിവ്രത്യം പുലർത്തിയതിൻറെ മൃകീയമായ ശിക്ഷ , അഥവാ 'കാട്ടു നീതിയുടെ' നീതി യുക്തമായ നടപടി ! അതിനും വിശദീകരണമുണ്ട് - പ്രജാതൽപരനായ രാമൻ ജനഹിതം മാനിച്ചു ജാനകിയെ പോലും ഉപേക്ഷിക്കുവാൻ ഉപേക്ഷ വരുത്തിയില്ലത്രേ. തങ്ങളുടെ ഹിതത്തിനും അഹിതത്തിനുമധിഷ്ടിതമായി വാതങ്ങൾ നിരത്തി വളച്ചൊടിക്കുന്ന സമൂഹത്തിൻറെ മുറവിളികൾ , അക്ഷരംപ്രതി ശിരസാവഹിക്കുകയും തൻറെ പ്രതിഛായയിൽ ആശങ്കാകുലനാവുകയും ചെയ്യുന്ന ഭരണാധികാരി എങ്ങിനെയാണ് ഉത്തമമായ ഭരണതന്ത്രങ്ങൾ കൈക്കൊള്ളുക ?
ഏകപത്നി വ്രതമനുഷ്ടിച്ചിട്ടും ധർമ്മ പത്നിയോട് അനീതി പുലർത്തിയ കീർത്തിമാനായ പതി! സമൂഹത്തെ ഭയന്നു മനസാക്ഷിയുടെ കണ്ണുകൾ അടച്ചു കെട്ടുന്നതിൽ ,മഹാവിഷ്ണുവിൻറെ ആര്യവംശജനായ അവതാരപുരുഷൻ ഒട്ടും തന്നെ ജാള്യത പ്രകടമാക്കിയില്ലെന്നത് പ്രത്യക്ഷമായ രഹസ്യമാണ് .
ഉപേക്ഷിക്കപെട്ട ശേഷം ഒരിക്കലെങ്കിലും രാമൻ ജാനകിയെ കുറിച്ച്
തിരക്കിയറിഞ്ഞിരുന്നതായി അധ്യാത്മ രമായണത്തിലോ അനുബന്ധ കൃതികളിലോ രേഖപ്പെടുത്തിയതായി ഓർക്കുന്നില്ല. അഥവാ ഒരിക്കലെങ്കിലും അതെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ രാഘവൻ, സ്വപുത്രന്മാർക്കു ജീവിച്ചിരിക്കെ പിതൃ വിയോഗം പ്രധാനം ചെയ്യുമായിരുന്നില്ലല്ലൊ ? ഒടുക്കം അഗ്നി പരീക്ഷയും നടത്തി വിശുദ്ധി വെളിവാക്കിയ ജനക പുത്രി ജാനകി ജനനിയിലേക്ക് തന്നെ ആഴ്ന്നിറങ്ങേണ്ട ഗതികേട് വരുത്തി കൂട്ടിയതും രാമൻ തന്നെ ! തന്റെ പാതിവ്രത്യ ശുദ്ധിയിൽ ആകുലനായ പതിയെക്കാൾ എന്താണ് ഒരു സ്ത്രീ പേറെണ്ട ത്യാഗം ?
എങ്കിൽ പറയൂ എവിടെയാണ് കൗരവ സഭയിൽ വിവസ്ത്രയാക്കപ്പെട്ട ദ്രൗപതിയുടെയും, പതീവിയോഗത്തിൽ നീതി നിഷേധിക്കപ്പെട്ട കണ്ണകിയുടെയും ഇരിപ്പിടങ്ങൾ ? എവിടെയാണ് വേശ്യാലയത്തിലേക്ക് സ്വന്തം പതിയെ വഴികാട്ടേണ്ടി വന്ന ശീലവതിയുടെയും, സ്വയം വര വേളയിൽ സ്വയം അപമാനിതയായ അംബയുടേയുമെല്ലാം സ്ഥാനം ? പറയൂ പുരാണങ്ങളിലോ അതോ അതിനുമപ്പുറമെവിടെയെങ്കിലുമൊ?
ശുദ്ധൻ ദുഷ്ടൻറെ ഫലം ചെയ്യുമെന്ന പോൽ മൗനിയായ രാമനാൽ അവഗണിക്കപ്പെട്ടവളാണ് സീത .ഇനിയും ഓരോ കറുത്ത ഏടുകൾക്കും നാം സ്വയം ന്യായങ്ങൾ മെനഞ്ഞെടുത്തു കൊണ്ടേയിരിക്കും !
ഈ രാമരാജ്യത്തിന് വേണ്ടിയോ നാം പോർക്കളങ്ങൾ പടുത്തുയർത്തുന്നത്? വീണ്ടും വീണ്ടും ബാബറികൾ തച്ചുടച്ചു അയോധ്യകൾ പുനരാവിഷ്കരിക്കാൻ വെമ്പൽ കൊള്ളുന്നത്?
തീർച്ചയില്ല!!!
ഇനിയും രാമായണ പുണ്യം തേടി നാലമ്പല ദർശനം പ്രാപ്തമാക്കുമ്പോൾ ഈ കൈപ്പുനീരോക്കെയും കണ്Oമറിയാതെ നാം വിഴുങ്ങിയെന്നിരിക്കും !
പഞ്ഞ കർക്കിടകത്തിൻറെ വരൾച്ച മായ്ക്കാൻ ഇനിയുമീ കൈകൾക്കിടയിലൂടെ രാമായണത്തിൻറെ ഏടുകൾ മറഞ്ഞെന്നുമിരിക്കും. എപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!
ശക്തമായി ചിന്തിക്കാന്‍ എഴുതാനും കഴിയുന്ന ആളാണെന്നു മനസില്ലായി. (രാമന്റെ കര്‍മ്മപഥം രാവണന്‍ ആയിരുന്നല്ലോ ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങള്‍ ഇല്ലേ ബാക്കിയെല്ലാം രാവണനിലേക്കുള്ള വഴികളായിരുന്നു.) പിന്നെ പൂര്‍ണമായി മനസ്സിലാകാത്തവന്റെ, വ്യക്തമാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം. ഈ ലിങ്കില്‍ ഇതേ ചിന്തയില്‍ ഒരു കവിതയുണ്ട് http://swanthamsyama.blogspot.com/2013/10/blog-post.html നിങ്ങള്‍ രണ്ടുപേരുടെ ചിന്തകള്‍ ചേരും.
ReplyDeleteകവിത വായിച്ചു . മനോഹരം . ഇനിയും സ്വതന്ത്രമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ . പോരായ്മകൾ ചൂണ്ടി കാട്ടുകയും വേണം . വീണ്ടും വരിക .കട്ടൻ കാപ്പിയിലേക്ക് സുസ്വാഗതം
Deleteരാവണ നിഗ്രഹനതിനു ശേഷമുള്ള സംഭവമാണ് സീത വിയോഗം .
Deleteഒരിക്കൽ ദുർനടപ്പുകാരിയായ ഭാര്യ പിറ്റേന്ന് മടങ്ങിയെത്തിയപ്പോൾ ഭർത്താവു അതെ പറ്റി തിരക്കി . തുടർന്ന് അവർ എങ്ങിനെ പറഞ്ഞു
"അയോധ്യാതിപതിയായ രാമൻ ,എത്രയോ സംവത്സരങ്ങൾ രാവണന്റെ കൂടെ ജീവിച്ച സീത ദേവിയെ ഏറ്റെടുത്തു . പിന്നെയല്ലേ നിങ്ങൾ ?"
ഈ സംഭവം നിർഭാഗ്യവശാൽ അറിഞ്ഞ രാമൻ സീതയെ ഒരു മുന്നറിയിപ്പ് പോലും നല്കാതെ കാട്ടിൽ ഉപേക്ഷിച്ചു .
ഈ ദുർഗതി രാമൻ തന്നെ വരുത്തി വച്ചതാണ് . അല്ലാതെ രാവണൻ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ വന്നു പെട്ടതല്ല
ദാശരഥിയെയും ചിതയെയും വലംവെച്ച് ആളിക്കത്തുന്ന അഗ്‌നികുണ്ഡത്തിലേക്ക് ചാടുന്നതിനുമുമ്പ് സീത പ്രാര്‍ഥിച്ചു 'മനോവാക്കര്‍മങ്ങളില്‍ ശ്രീരാമചന്ദ്രനെ ഞാന്‍ നിന്ദിച്ചിട്ടില്ലെങ്കില്‍ പരിശുദ്ധപാവകന്‍ എന്നെ രക്ഷിക്കട്ടെ. ഞാന്‍ ചാരിത്ര്യവതിയാണെങ്കില്‍ അനലഭഗവാന്‍ എന്ന പരിപാലിക്കട്ടെ. ഞാന്‍ പതിവ്രതയാണെന്നറിയാവുന്ന ആദിത്യനും അഷ്ടദിക്കുകളും പവനനും ചന്ദ്രനും രാവും പകലും മാതാവായ ഭൂമീദേവിയും എന്നെ രക്ഷിക്കട്ടെ.'ഹോമദ്രവ്യംപോലെ അഗ്‌നിയിലകപ്പെട്ട തേജോമൂര്‍ത്തിയെക്കണ്ട് ആബാലവൃദ്ധം ജനങ്ങളും വാവിട്ടുകരഞ്ഞു. വിശ്വഹൃദയം തകര്‍ന്ന, ചക്രവാളസീമകളെ പ്രകമ്പനം കൊള്ളിച്ച വിലാപമായിരുന്നു അത്.
Deleteഅടുത്ത ക്ഷണത്തില്‍തന്നെ അഗ്‌നിദേവന്‍ പ്രത്യക്ഷപ്പെട്ട്, പാവകജിഹ്വയില്‍നിന്ന് മൈഥിലിയെ രക്ഷിച്ച് രാമന്റെ സന്നിധിയിലെത്തിച്ചു. 'ഈ അവനീബാല പരമപവിത്രയാണ്, സ്വീകരിച്ചാലും' എന്നുപറഞ്ഞു.ഈ ദിവ്യമുഹൂര്‍ത്തത്തില്‍ വന്നെത്തിയ ദശരഥന്‍ വൈദേഹിയോട് പറഞ്ഞു: ''വത്സേ, രാമന്‍ തിരസ്‌കരിച്ചതിനെക്കുറിച്ച് ഖേദം വേണ്ട. നിന്റെ പരിശുദ്ധി ലോകപ്രസിദ്ധമാകാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.'
ഇത് വെറും മുട്ടൻ ന്യായമാണ് . കുറ്റം ചെയ്തു പിടിക്കപെടുമ്പോൾ രക്ഷപ്പെടാൻ നമ്മൾ ചില ന്യായങ്ങൾ പറയില്ലേ ? സീതയ്ക്ക് നഷ്ടമായ നാളുകളെ വീണ്ടെടുക്കാൻ ഇത്തരത്തിലുള്ള മറുപടി കൊണ്ടാവുമോ ? അവൾ അനുഭവിച്ചു തീർത്ത വിഷമങ്ങൾക്ക് സമധാനമാവുമൊ ഈ പറഞ്ഞ വരികൾ . ചില സീരിയലുകൾ പോലെ - കരഞ്ഞു പിഴിഞ്ഞിരുന്ന നായികയെ നല്ല വാക്കുകൾ കൊണ്ട് സമാധനിപ്പിക്കുമ്പോൾ വീണ്ടും അവൾക്കു വലിയ തോതിൽ സന്തോഷമുണ്ടാവുന്നു.... എന്താലെ ഒരു മാറ്റം .
Deleteഞാന്‍ ഉണ്ടാക്കിയതല്ലല്ലോ.സീതയ്ക്ക് നഷ്ടമായ നാളുകളെ വീണ്ടെടുക്കാൻ ഇത്തരത്തിലുള്ള മറുപടി കൊണ്ടാവുമോ ? അതിലെല്ലാം എന്താണ് പ്രസക്തി.ഓരോന്നിനും ഓരോ കാരണവും ലക്ഷ്യവും അവരുടെ ജന്മ ഉദേശ്യവും പുരാണങ്ങളില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ.പറഞ്ഞതില്‍ ഞാനും യോജിക്കുന്നു സീതയ്ക്ക് മാത്രമല്ല എല്ലാ സ്ത്രീ കഥാപാത്രങ്ങള്‍ക്കും പുരാണകാലം മുതലേ പ്രാധാന്യം കുറവാണ്. സീതയുടെ കാര്യത്തില്‍ സംഭവിച്ചതു ഇപ്പോഴും തുടരുന്നു രാമന്‍മാരും കൃഷണന്‍മാരും വീണ്ടും വീണ്ടും ജനിച്ചുകൊണ്ടേയിരിക്കുന്നു. കാലംചക്രം സൈക്കിള്‍ പോലെ തിരിയുകയല്ലേ .
Delete"പിന്നെ പൂര്‍ണമായി മനസ്സിലാകാത്തവന്റെ, വ്യക്തമാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം. അതിനാല്‍ വിശ്വാസമുള്ളവനില്‍ സംശയമുണ്ട്. സംശയമുള്ളവന് അറിവൊട്ടുമില്ല.അങനെയാണ് പറയാറ്."
രാമന്‍ മര്യാദാ പുരുഷോത്തമനായിരുന്നു എന്നത് കഥയില്‍ മാത്രം പ്രസ്താവിക്കുവാന്‍ കൊള്ളാവുന്ന ഒരു പൊയ്പ്പറച്ചില്‍ മാത്രമാണ്.
ReplyDeleteഅക്ഷരതെറ്റുകള്‍ വളരെയേറെയുണ്ട്. പോസ്റ്റ് ചെയ്യുന്നതിനുമുന്നേ രണ്ടാവര്‍ത്തിയെങ്കിലും വായിച്ചു എല്ലാം തിരുത്തി പോസ്റ്റ് ചെയ്യുക. അഭിനന്ദനങ്ങള്‍..
എനിക്ക് spelling mistake ഒത്തിരി കൂടുതലാണ്. തിരുത്താൻ ശ്രമിക്കാട്ടോ
Delete:) എന്‍റെ കവിത വായിച്ചു ഇഷ്ടായതില്‍ സന്തോഷം. പക്ഷെ, സത്യായിട്ടും ഈ കൃഷ്ണനും, രാമനും ആള് ശരിയല്ല എന്നാ എന്‍റെ അഭിപ്രായം ... (ഇങ്ങനെ ഉള്ള ലേഖനങ്ങള്‍ ഒക്കെ എഴുതുമ്പോള്‍ അക്ഷര തെറ്റുകള്‍ വലിയൊരു തെറ്റാണ്! അതിനാല്‍ ശ്രീക്കുട്ടന്‍ പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കുന്നു -പോസ്റ്റ് ചെയ്യുന്നതിന് മുന്പ് രണ്ടല്ല മൂന്നു നാലാവര്‍ത്തി വായിക്കുക. ഒറ്റ നോട്ടത്തില്‍ ഒരു തെറ്റും കാണുന്നില്ല എങ്കില്‍, മറ്റാരെയെങ്കിലും കൊണ്ട് വായിപ്പിചിട്ട് പോസ്റ്റ് ചെയ്യുക. ആശംസകള്‍ ... എഴുത്ത് തുടരൂ
ReplyDeleteവായിച്ചു നോക്കാത്തത് കൊണ്ടല്ല . :(
Deleteഎന്ത് ചെയ്യാനാണ് ഇത്രയും നിരീക്ഷിച്ചു പോസ്റ്റ് ചെയ്തിട്ടും വലിയ വലിയ തെറ്റുകളുണ്ട് . exam മിനെല്ലാം വല്യേ കുഴപ്പമായി മാറുന്നുണ്ട് ഈ mistakes . എങ്കിലും തിരുത്താനാ ഗ്രഹിക്കുന്നൊരു മനസുണ്ട് . വീണ്ടും വരിക .
This comment has been removed by the author.
Deleteകൃഷ്ണനും രാമനും ശരിയല്ല പോലും..
Deleteഇവിടിപ്പോ ആരാ ശരിയായിട്ടുള്ളത്?.
നല്ല സ്വഭാവത്തിന് 100 ഇൽ മാർക്ക് ഇട്ടാൽ 10 മാർക്ക് തികച്ചു വാങ്ങുന്ന ആരും ഉണ്ടാവില്ല ഈ ഭൂമിയിൽ :)
നുമ്മക്ക് രാമന്റെ പേരിലൊരു കേസ് കൊടുത്താലോ
ReplyDelete;)
Deleteപുരാണങ്ങളെ പുരുഷകേന്ദ്രീകൃതങ്ങളെന്നു പറഞ്ഞു ഒരു പരിധിവരെ തരംതിരിക്കാമെങ്കിലും, അവ ശക്തമായ ചില സ്ത്രീ കഥാപാത്രങ്ങളെ കൂടി നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ടാണ് പര്യവസാനിക്കുന്നത്. കവ ഇപാടിയ പോലെ ഭാരത സ്ത്രീകളുടെ ഭാവശുദ്ധി നിറഞ്ഞു നിന്ന കഥാപാത്രങ്ങള്‍.
ReplyDeleteഇന്നാദ്യമായാണ് ഇവിടെ എത്തിയത്. കൂടുതല്‍ വായനക്കായി വീണ്ടും വരാം. അക്ഷരതെറ്റുകള്‍ക്ക് മാപ്പില്ല.
പുരാണങ്ങളിലും കഥകളിൽ പലതിലും ഭാരത സ്ത്രീകളുടെ ഭാവശുദ്ധി നിറഞ്ഞു നിന്ന കഥാപാത്രങ്ങള്‍ നിറഞ്ഞിരുന്നെങ്കിലും വിചിത്രമായ ചില കഥാപാത്രങ്ങളെ കുറിച്ചും പറയുന്നുണ്ടല്ലോ , മന്ദരയെയും മത്സ്യഗന്ധിയെയും പോലെ ...
Deleteഅതെ..,
ReplyDeleteഎപ്പോഴാണ് ദൈവ്വം കനിയുന്നതെന്നറിയില്ലല്ലോ !!
ആശംസകള്‍
ഇപ്പൊ ഒരുവിധം തെറ്റുകൾ തിരുത്തിയിട്ടുണ്ട് ....
ReplyDeleteഎല്ലാവർക്കും ഒരിക്കൽ കൂടി കട്ടൻ കാപ്പിയിലേക്ക് സ്വാഗതം ..
A king should favor his kingdom more than his family. That is the message engraved in this part of ramayana. And not that females are throwaway goods. Here points to be noted are that Rama did not go for another marriage after this incident nor he loved anything related to king's luxury. So it is pretty clear that he did not do this for himself. But there is another one important point. There are around 17 versions of Ramayana , out of which Valmiki Ramayan is the the only original one. Valmiki Ramayana dont have bala kanda or uthara kanda ( The part after Ram-Ramayana yudha) . Again its left to the reader to absorb the positive side or the negative side. In uthara kandda , you can either see Rama as the model King who set aside his life for his people or the cruel husband who abandoned his wife.
ReplyDeleteAn ideal emperor ought to treat his citizens equal .
Deletedear friend ,don't forget that seetha is not only his wife, but also a citizen in his kingdom .she has some rights and importance . but the great king RAMA never consider even her feelings...
i just express my own point of view.. and only aware about adhyaathma ramayanam , which i read on every season and not at all willing to say about the other fields of ramayana .
രാമനും രാവണനും സീതയും വെറും മനുഷ്യരല്ലാലോ . ദൈവാവതാരങ്ങളല്ലേ . അവർക്ക് എന്തും ആകാം. പാവം മനുഷ്യർക്ക് ഇതൊന്നും ചോദിക്കാൻ പാടില്ല . ഇതെഴുതിയ കട്ടൻ കാപ്പിയെ സ്വർഗത്തിൽ കേറ്റില്ല അത് ഉറപ്പാണ്
ReplyDelete:)
Deleteപിന്നെ ഒരു കാര്യം .. മൂല രാമായണത്തിൽ ഉത്തരഖാണ്ഡം ഇല്ല എന്ന് പറയപ്പെടുന്നു. അത് പിന്നെ എഴുതി ചേർത്തതാണ് പോലും. ഉത്തരഖാണ്ടത്ത്തിലാണ് സീതയെ ഉപേക്ഷിക്കുന്ന ഭാഗം ഉള്ളത്.
Deleteപുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. ഇന്ന് കാണുന്ന രാമായണം നിരവധി പ്രക്ഷിപ്തഭാഗങ്ങൾ ചേർന്നതാണ്. രാമനെ വെറുമൊരു സാധാരണ മനുഷ്യനായി വിവരിക്കുന്ന ആദ്യരൂപത്തോട് വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായി വാഴ്ത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ പിന്നീട് ചേർക്കപ്പെട്ടതാണ് എന്ന വാദമുണ്ട്. രാമനെ ഈശ്വരനായി വാഴ്ത്തുന്ന സന്ദർഭങ്ങൾ എല്ലാം തന്നെ പിന്നീട് ചേർക്കപ്പെട്ടതാണെന്നും വാദിക്കപ്പെടുന്നു.[3], [4] [5] രാമായണത്തിൽ രാമനെ ഈശ്വരനായി ഉദ്ഘോഷിക്കുന്ന സന്ദർഭങ്ങൾ കൂടുതലും കാണുന്നത് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും ആണ്. ഈ രണ്ടുകാണ്ഡങ്ങളും രാമായണത്തോട് പിൽക്കാലത്ത് കൂട്ടിചേർക്കപ്പെട്ടതാണെന്ന് പല പണ്ഡിതന്മാരും കാര്യകാരണ സഹിതം തെളിയിച്ചു കഴിഞ്ഞു. ഉത്തരകാണ്ഡത്തിന്റേയും ബാലകാണ്ഡത്തിന്റേയും രചനാശൈലി രാമായണത്തിന്റെ പ്രാമാണിക കാണ്ഡത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കുന്നതും തന്ന ഇതിനുള്ള തെളിവാണ്. പല ഗ്രന്ഥകർത്താക്കളും തങ്ങളുടെ കൃതികളിൽ ഉത്തരകാണ്ഡത്തെ ഉൾക്കൊള്ളിച്ചിട്ടുമില്ല.
http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%82
അതുകൊണ്ട് രാമൻ മോശക്കരനാണോ അതോ രാമനെ മോശക്കാരൻ ആക്കിയതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു
ചിന്തിക്കുക . . . " സ്വതന്ത്രമായ് ", ഒരുപാട് . . . !!! ഈ ശ്രമം കൊള്ളാം . . . :) ഇവിടെ ആദ്യമായിട്ടാണ് വരുന്നതും . . .
ReplyDeleteപിന്നെ അമ്മയെ തല്ലിയാലും, രണ്ടും അതിൽ കൂടുതലും വീക്ഷണങ്ങൾ ഉള്ളവരാണല്ലോ നമ്മൾ മലയാളികൾ . . . ! ! ! ;)
എന്തൊക്കെയായാലും ഈ കാലങ്ങളത്രയും അനേകായിരം ചിന്തകൾക്കും വ്യാഖ്യാനങ്ങൾക്കും പാത്രമായ രാമായണത്തിനും അതിനു വഴിതെളിച്ചതിനോക്കെയും പ്രണാമം :)
ഒരിക്കൽ കൂടി കട്ടൻ കാപ്പിയിലേക്ക് സ്വാഗതം ..
DeleteAwesome writing. Envy on you.
ReplyDeleteരാജധര്‍മ്മമനുസരിച്ച് രാജാവിന് സ്വന്തമായ ഒരു വ്യക്തിത്വമില്ല. രാജാവ് പ്രജകളുടെ പ്രതിനിധിയാണ്. രഘുവംശത്തെകുറിച്ച് കാളിദാസന്‍ പറഞ്ഞിരിക്കുന്നത്. നോക്കുക.
ReplyDeleteത്യാഗായസംഭൃദാര്‍ത്ഥാനാം
സത്യായമിതഭാഷിണാം
യശസേവിജിഗീഷൂണാം
പ്രയായൈഗൃഹമേധിനാം
ശൈശവേഭ്യസ്തവിദ്യാനാം
യൗവനേ വിഷയൈഷിണാം
വാര്‍ദ്ധകേമുനിവൃത്തീനാം
യോഗേനാന്തേതനുംത്യജാം
അവരുടെ ജീവിതം മുഴുവനും ആദര്‍ശത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. സ്വാര്‍ത്ഥതയ്‌ക്കോ സ്വാര്‍ത്ഥപരമായ ഉദ്ദേശ്യങ്ങള്‍ക്കോ അവിടെ പ്രസക്തിയില്ല. അതിനാല്‍ പ്രജകളുടെ ഹിതവും വര്‍ത്തമാനകാലത്തിലെ ആചാരവുമനുസരിച്ചു മാത്രമേ നൃപന് രാജ്യം ഭരിക്കാന്‍ പാടുള്ളൂ. സീത കളങ്കരഹിതയാണെന്ന് ശ്രീരാമന് അറിയാമായിരുന്നു. എങ്കിലും ജനങ്ങള്‍ക്ക് സീതയില്‍ അവിശ്വാസമുണ്ടെന്ന് ചാരന്മാര്‍മുഖേന മനസ്സിലായപ്പോള്‍ സീതയെ തന്റെ രാജപത്‌നീസ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തേണ്ടതായിവന്നു. ജനാധിപത്യമര്യാദയില്‍ അതാവശ്യമാണ്. രഘുവംശത്തിലെ രാജാക്കന്മാര്‍ പരമ്പരാഗതമായി ജനഹിതമനുസരിച്ചുമാത്രം രാജ്യം ഭരിച്ചവരാണ്.