Sunday, 4 September 2011

makeup kit പ്രണയ കഥ













ക്യൂട്ടെക്സ്  ലിപ്സ്റ്റിക്കിനോട്  പ്രണയാഭ്യർത്ഥന നടത്തി ! ഇതു കണ്ടു ആധി കയറിയ ഐലൈനർ , ലിപ്സ്റ്റിക്കിന്റെ തറവാട്ടിലേക്ക് വിവാഹാലോചനയുമായ് മൂന്നാനായ മസ്കാരയെ അയച്ചു, ഒരു മുഴം മുൻപേ എറിഞ്ഞു .
എങ്കിലും   ലിപ്സ്റ്റിക്കിന് ക്യൂട്ടെക്സിനോടോ  ഐലൈനറിനോടോ യാതൊരു പ്രത്യേക താൽപ്പര്യവും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല അവൾ പണ്ട് മുതൽക്കെ പ്രണയിച്ചത് ചുവന്ന കുങ്കുമ പൊട്ടിനെ മാത്രമായിരുന്നു . പക്ഷെ ' Revlon ' തറവാട്ടിലെ പുന്നാര പെങ്ങൾ ധരിദ്രവാസിയും മുരടനുമായ കുങ്കുമത്തിൽ ആകൃഷ്ടയായ വിവരം ഒരു പരസ്യമായ രഹസ്യമായത് കൊണ്ട് കാട്ടുതീ പോലെ പ്രതികൂലികൾ കത്തിപടർന്നു.

അതുകൊണ്ട് തന്നെ ഇടവക വികാരി rev ഫാദർ : 'Foundation' ലിപ്സ്റ്റിക്കിൻറെ  പിതാവായ ലിപ്ഗ്ലോസ്സിനോട് വിശദീകരണം തിരക്കി . പൊതുവെ അഴകൊഴമ്പനായ അയാൾ പിടികൊടുക്കാതെ വരാലിനെ പോലെ വഴുതിയതിനാൽ വിഷയം നാട്ടുകൂട്ടത്തിന് വിട്ടു  .

കുടുംബ പാരമ്പര്യം , സാമ്പത്തികം , പ്രായം തുടങ്ങി ജാതകമടക്കം ഒത്തു നോക്കിയപ്പോൾ ചേരേണ്ടവയിലെല്ലാം വലിയ തോതിൽ വൈരുദ്ധ്യം വന്നത് കൊണ്ട് zero  size സുന്ദരിയെ, കുങ്കുമ പൊട്ടിന്റെ തയമ്പ് വീണ കൈകളിലെൽപ്പിക്കാതിരിക്കാൻ അന്നത്തെ vote n talk ൽ എതിർപ്പുകളുടെ ഗ്രഫ്  പൊന്തികൊണ്ടെ ഇരുന്നു . അവരുടെ കുടുംബങ്ങൾ തമ്മിൽ loreal ഉം lakme ഉം പോലെ കടുത്ത ശത്രുതയിലായിരുന്നെകിലും ലിപ്സ്റ്റിക് കുങ്കുമത്തെ വിട്ടുകൊടുക്കാൻ വിസമ്മധിച്ചു.

പക്ഷെ അവളുടെ ഇളയ സഹോദരൻ ലിപ് ലൈനർ ചിതലെടുത്ത ആമാടപെട്ടിയിലെക്കയക്ക്‌ തന്റെ പുന്നാര പെങ്ങളെ കെട്ടിച്ചയക്കുവാൻ ഒട്ടും തന്നെ തയ്യാറായിരുന്നില്ല .
മാത്രവുമല്ല  ആ നശിച്ച തറവാട്ടിലെ കെട്ടിലമ്മ കണ്മഷിയെ അവൻ പെരുവിരൽ മുതൽ മുടിതുമ്പ് വരെ വെറുത്തിരുന്നു . എഴുതിയാൽ പരക്കുന്ന കണ്മഷി  ഒരുവൾ കാരണമാണ്  ഐപെൻസിലുമായുള്ള തൻറെ വിശുദ്ധ  പ്രണയം തകരാൻ കാരണമായത് എന്നവൻ ഉറച്ചു വിശ്വസിച്ചു  .ലിപ് ലൈനർ  ആളൊരു വിപ്ലവകാരിയായത് കൊണ്ട്  തൻറെ സുഹൃത്തുക്കളായ പാൻ കേക്കിനെയും ഐഷാഡോയെയും കൂട്ടി പോടിഞ്ഞടർന്ന പെട്ടിയിൽ നിന്ന് കുങ്കുമത്തെയും  കുടുംബാഗങ്ങളെയും അടിച്ചിറക്കി , sticker പൊട്ടിനെ പ്രതിഷ്ടിച്ചു . എന്നിട്ട് വിവാഹവും നടത്തി .

ലിപ്സ്റ്റിക്കിന്  നന്മ വരുന്നത് മാത്രമേ ഇതുവരേക്കും അവളുടെ കൊച്ചനിയൻ പ്രവർത്തിച്ചിട്ടുള്ളൂ . മാത്രവുമല്ല നിർമല പ്രണയിനിയായിരുന്ന അവൾക്കു അപ്പോഴേക്കും കുങ്കുമത്തെ മടുത്തിരുന്നു . കാരണം ഒരൊറ്റ നിറത്തിൽ മാത്രം കാണുന്ന മഴയിൽ ഒലിച്ചിറങ്ങുന്ന കുങ്കുമത്തെക്കാൾ എത്രയോ ത്രില്ലിങ്ങാണ്  ആവശ്യാനുസരണം  മാറ്റി മാറ്റി കുത്താവുന്ന  new  buddy sticker bindhi

2 comments: