Monday, 28 November 2011

മരണക്കുറിപ്പ്


കാമുകി (മിനി കഥ )

മറന്നുവെച്ച ഹൃദയം പോലും തിരിചെടുക്കാതെ
മരണം വമിക്കുന്ന താഴ്വരയില്‍ രാപ്പാര്‍ക്കാൻ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ...അറുതിയില്ലാത്ത കാത്തിരുപ്പിനോടുക്കം രാവിന്‍റെ കരിമ്പടത്തിനുള്ളില്‍ ശയിക്കാന്‍ ദേഹിയെ മാത്രം ക്ഷണിച്ചിട്ടും നീ വിസമ്മതി
ച്ചു! ഒടുക്കം കടമാകളെല്ലാം തീർത്തു വച്ച് കവാടങ്ങൾ കൊട്ടിയടച്ചു ഈ ക്ഷണം എന്നിലേക്ക്‌ മാത്രമായ് ആവാഹിച്ചെടുക്കുകയാണ് ... എനിക്കും നിനക്കുമിടയിലെ മരണമെന്ന ദൂരത്തെ മറികടന്നു കൊണ്ട് !

ഇന്ന് കാലത്തിന്‍റെ ദാഹമകറ്റാന്‍ വെമ്പുന്ന മിഴികളില്‍ വിരഹിണിയുടെ നിരാശകളില്ല. മറിച്ച്‌ കൈ മറഞ്ഞതെന്തോ തിരികെ ലഭിച്ചതിന്‍റെ സംതൃപ്തി മാത്രം .

കെട്ടുപിണഞ്ഞ കുടൽമാലകളിൽ നിന്നുതിരുന്ന രക്ത തുള്ളികളില്‍ എനിക്ക് കാണാം ആ വിളറിയ മുഖവും മടങ്ങി യെത്താൻ കൊതിക്കുന്ന പുഞ്ചിരിയും . ഈ ലഹരിയുണര്‍ത്തുന്ന വേദനയിലും മരിക്കുകയല്ല, ജീവിക്കുകയാവും നീ ...

എന്ന് സ്വന്തം യക്ഷി

Tuesday, 8 November 2011

പലായനം













യുവത്വം വറ്റിയ മനസുമായ് ആശുപത്രി കിടക്കയിലെ വിരസതയില്‍ നിദ്ര പൂണ്ടപ്പോള്‍; ഇരുട്ട് വെളിച്ചത്തെ വിഴുങ്ങിയ ന്നഴികയില്‍ കാല്ചിലമ്പിളക്കാതെ നന്ദ്യാര്‍വട്ടവും ചൂടി നീലപ്പനയില്‍ നിന്ന് വാതില്‍ പഴുതിലുടെ ഒളിച്ചു കടന്ന അവള്‍ മാറാരോഗിയായ യുവാവിന്റെ രക്തമൂറ്റി കുടിച്ചിരിക്കുന്നു. ശിരസില്‍ ലഹരി മുറുകും വരേയ്ക്കും കുടിച്ചു ! പക്ഷെ , അപ്പോഴേക്കും ശുന്യതയിലേക്ക് ഒളിച്ചോടിയ രോഗി , ചുണ്ടില്‍ ദ്രംഷ്ടകളുള്ള ഉന്മത്തയായ സുന്ദരിയെ രോഗക്കിടക്കയില്‍ തളച്ച് നീലപ്പനകള്‍ തേടി പലായനം ചെയ്തിരുന്നു .  

അപൂര്‍ണ്ണമീ വരികള്‍

കോറിയിട്ടു  പലവട്ടം !

കറുപ്പിലും  നീലയിലും  മാറിമാറി

പക്ഷെ  അക്ഷരങ്ങള്‍ ,

അവ  ചതുര്‍ദിക്കിലേക്കും  കുതറിയോടി .

നിസ്സഹായനായോരൂമയെ   പോലെ

യറ്റുപോയാശയങ്ങളുറ്റുനോക്കി.

ചരിച്ചും  തിരിച്ചുമെഴുതി,

ഉരുട്ടിയും  പരത്തിയുമെഴുതി ,

പേനകള്‍ മാറ്റി നോക്കി   

കൈപ്പടയും .

പിന്നെയും  അപൂര്‍ണ്ണം!

ഒടുവില്‍ ,  മഷിക്കുപ്പികളെറിഞ്ഞുടച്ച്  

രണം നിറച്ച പേന കൊണ്ടെഴുതി :

രക്തദാഹികളായ  താളുകളെ കുറിച്ച്